പോസിറ്റീവ്, നെഗറ്റീവ് മത്സരമുണ്ടായിരുന്നു; ഇത്ര ലിബറലായിരുന്നില്ല: നവ്യ

navya-kavya-bhavana
SHARE

മലയാളസിനിമയിൽ ഏതാണ്ട് ഒരേ കാലത്ത് തിളങ്ങിനിന്നവരാണ് കാവ്യ മാധവനും നവ്യയും ഭാവനയും. അക്കാലത്ത് മൂവരും തമ്മിലുണ്ടായിരുന്ന മത്സരങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് നവ്യ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നവ്യയുടെ തുറന്നുപറച്ചിൽ.

'അന്നത്തെ പ്രായത്തിൽ പോസിറ്റീവും നെഗറ്റീവുമായ മത്സരങ്ങൾ ഉണ്ടായിട്ടുണ്ട്. അന്ന് ഞങ്ങള്‍ ഇത്രയും ലിബറലായിരുന്നില്ല. പ്രായത്തിന്റെ മാറ്റവും പക്വതയും മനുഷ്യസഹജമാണ്. ഇന്നത്തെ നായികമാരിൽ എല്ലാവരും നല്ല കലാകാരികളാണ്. എല്ലാ കാലഘട്ടത്തിലും അറിയപ്പെട്ടവർ മികവുള്ളവർ തന്നെയാണെന്നും നവ്യ പറഞ്ഞു. 

'കാലം ആവശ്യപ്പെടുന്നതുപോലെയാണ് അഭിനയിക്കേണ്ടത്. നമുക്ക് ഒരു കാലിബർ ഉണ്ടെങ്കിൽ ഏതുകാലത്തും അഭിനയിക്കാൻ പറ്റും. നമ്മുടെ മമ്മൂക്കയും ലാലേട്ടനും നെടുമുടി വേണുവുമൊക്കെ പ്രതിഭ കൊണ്ട് കാലത്തെ അതിജീവിച്ചവരാണെന്നും നവ്യ അഭിപ്രായപ്പെട്ടു. 

MORE IN ENTERTAINMENT
SHOW MORE