അടിവസ്ത്രത്തോടോപ്പം കഠാര; കൃപാണല്ല; ബിജെപിക്ക് ഷാരൂഖ് ടീമിന്റെ മറുപടി

zero-posters
SHARE

ബോളിവുഡിൽ സൂപ്പർതാരങ്ങൾ ഏറെയുണ്ടെങ്കിലും കിംഗ് ഷാരുഖാണ്. ബോക്സ് ഓഫിസിലും ആരാധകരുടെ കാര്യത്തിലും ഷാരുഖ് പലകുറി തന്റെ കരുത്ത് കാട്ടിയിട്ടുമുണ്ട്. പിറന്നാൾ ദിവസം പുറത്തിറക്കിയ പുതിയ ചിത്രം സീറോയുടെ ട്രെയിലർ 96മണിക്കൂറിനുളളിൽ 100 ദശലക്ഷം പേർ ഇതിനകം കണ്ട് കഴിഞ്ഞു. എന്നാൽ വിവാദങ്ങളും ചിത്രത്തെ വിടാതെ പിടികൂടുകയാണ്. ഷാരൂഖ് ചിത്രം മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് പ്രധാന ആരോപണം. ഡൽഹിയിലെ ബിജെപി എംഎൽഎ മഞ്ദീന്ദർ സിങ് സിരസയാണ് സിനിമ സിഖുകാരുടെ വികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് രംഗത്ത് വന്നത്. 

ഷാരുഖ് കുളളനായെത്തുന്ന ചിത്രത്തിന്റെ പോസ്റ്ററിൽ സിഖ് മതചിഹ്നമായ കൃപാണുമായി അടിവസ്ത്രം മാത്രം ധരിച്ചു നിൽക്കുന്ന ഷാരുഖിന്റെ  ദൃശ്യമുണ്ടായിരുന്നു. ഈ ദൃശ്യം മതവികാരത്തെ ഹനിക്കുന്നതാണെന്നും ബിജെപി എംഎൽഎ പറഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ ആനന്ദ് എൽ റായ്, നായകൻ ഷാരുഖ് ഖാൻ എന്നിവർക്കെതിരെ ന്യൂഡൽഹിയിലെ നോർത്ത് അവന്യു പൊലീസ് സ്റ്റേഷനിൽ സിരിസ പരാതി നൽകുകയും ചെയ്തു. ഡൽഹിയിലെ സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറിയും രാജോരി ഗാർഡൻ മണ്ഡലത്തിൽ നിന്നുളള ബിജെപി അംഗവുമായി സിരസയുടെ ആരോപണം ഉടൻ തന്നെ സമൂഹമാധ്യമങ്ങളിൽ വെറലാകുകയും ചെയ്തു. 

എന്നാൽ സിരസയുടെ ആരോപണത്തിനു ഉടൻ തന്നെ സീറോയുടെ നിർമ്മതാക്കൾ മറുപടിയുമായി രംഗത്തെത്തി. സിനിമയുടെ പോസ്റ്ററിൽ കാണുന്നത് സിഖ് മതചിഹ്നമായ കൃപാണല്ലെന്നും കഠാരയാണെന്നും ചിത്രത്തിന്റെ നിർമ്മാതാക്കൾ മറുപടി നൽകി. മതവികാരത്തെ വ്രണപ്പെടുത്താൻ യാതൊരു ശ്രമവുമില്ല, അങ്ങനെ ചിന്തിച്ചിട്ടു പോലുമില്ല. ചിത്രത്തിന്റെ അണിയറ ശിൽപ്പികൾ പറഞ്ഞു. വിശദീകരണം തൃപ്തികരണമാണെന്നും വിശദീകരണം സ്വീകരിച്ചതായും പരാതി പിൻവലിക്കുന്നതായും ബിജെപി എംഎൽഎ പറഞ്ഞു. 

ഷാരൂഖ് ആദ്യമായി ശാരീരിക വൈകല്യമുളള വ്യക്തിയായി സ്ക്രീനിലെത്തുന്ന വളരെ വ്യത്യസ്തമായ പ്രമേയം അവതരിപ്പിക്കുന്ന സീറോ. ജീവിതത്തിലെ അപൂർണതകളെ കുറിച്ച് പറയുന്ന ഹൃദയഭേദകമായ ചിത്രമാണ്. ഫാനിന് ശേഷമെത്തുന്ന ഷാറൂഖിന്റെ പരീക്ഷണ ചിത്രമെന്ന പ്രത്യേകയും സീറോയ്ക്കുണ്ട്. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത ചിത്രത്തില്‍ അനുഷ്കാ ശര്‍മയും കത്രീന കെയ്ഫുമാണ് നായികമാര്‍. ഡിസംബര്‍ ഇരുപത്തിയൊന്നിന് സീറോ തീയേറ്ററുകളിലെത്തും. 

MORE IN ENTERTAINMENT
SHOW MORE