16 വർഷം അവൾക്കൊപ്പം ജീവിച്ച ഞാൻ ഭാഗ്യവാൻ; ആദ്യഭാര്യയെപ്പറ്റി തുറന്നുപറഞ്ഞ് ആമിർ

reena-dutta-amir-kiran
SHARE

ബോളിവുഡിലെ നാട്യങ്ങളില്ലാത്ത താരമാണ് ആമിർ ഖാൻ. ബോക്സ് ഓഫിസുകളിൽ പകരം വയ്ക്കാൻ ആളില്ലാത്ത സൂപ്പർതാരം. കിങ്ഖാനെയും സൽമാൻഖാനെയും വരെ പിന്തളളിയുളള കുതിപ്പ്. അപ്പോഴും താൻ സൂപ്പർതാരമല്ലെന്നും തന്നിലെ നടനെ സംതൃപ്തനാക്കുക മാത്രമാണ് ചെയ്യുന്നതെന്നും ആമിർ വിനയത്തോടെ പറഞ്ഞൊഴിയും. വിവാഹത്തെയും വിവാഹമോചനത്തെയും കുറിച്ച് ചോദിച്ചപ്പോഴും സൗമ്യത കലർന്ന ശബ്ദത്തിലായിരുന്നു മറുപടി. 

രണ്ടാം വിവാഹം വളരെ വിഷമം പിടിച്ച തീരുമാനമായിരുന്നുവെന്ന് തുറന്നു പറയുകയാണ് ആമിർ. റീന ദത്തയുമായുളള 16 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് കിരൺ റാവുവിനെ ആമിർ വിവാഹം കഴിക്കുന്നത്. കോഫി വിത്ത് കരൺ എപ്പിസോഡിൽ അതിഥിയായെത്തിയപ്പോഴാണ് തന്റെ ആദ്യ വിവാഹത്തെക്കുറിച്ച് ആമിറിന്റെ തുറന്നു പറച്ചിൽ 

‘16 വർഷമാണ് ഞാനും റീനയും ഒരുമിച്ച് ജീവിച്ചത്. വേർപിരിയാൻ എടുത്ത തീരുമാനം എനിക്ക് മാത്രമല്ല റീനയ്ക്കും ഞങ്ങളുടെ കുടുംബത്തിനും ഏറെ വിഷമം നൽകുന്നതായിരുന്നു. പക്ഷേ ഞങ്ങൾ രണ്ടുപേരും കഴിയുന്നത്ര നല്ല രീതിയിൽ അതിനെ കൈകാര്യം ചെയ്തു. വിവാഹ മോചനം നേടിയതിലൂടെ റീനയോടുളള ബഹുമാനം എനിക്ക് കുറഞ്ഞെന്നോ അവളോടുളള എന്റെ സ്നേഹം നഷ്ടപ്പെട്ടുവെന്നോ അർത്ഥമില്ല. അവൾ ശരിക്കും അതിശയപ്പിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ്. ആമിർ പറഞ്ഞു. ‘16 വർഷം അവൾക്കൊപ്പം ജീവിക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്. അവളുമായുളള ജീവിതം ഞാനെന്ന വ്യക്തിത്വത്തെ വളരാൻ സഹായിച്ചു. വളരെ ചെറുപ്പത്തിലാണ് ഞങ്ങൾ വിവാഹിതരായത്. എന്നിട്ടും ഞാൻ മാത്രമല്ല അവളും വിവാഹ ജീവിതത്തിന് അതിന്റേതായ പ്രാധാന്യം നൽകി’.– ആമിർ വ്യക്തമാക്കി.

1986 ലായിരുന്നു ആമിർ ഖാനും റീന ദത്തയുമായുളള വിവാഹം 2002 ൽ ഇരുവരും വിവാഹമോചിതരായി. ഈ ബന്ധത്തിൽ ജുനൈദ് എന്ന മകനും ഇറ എന്ന മകളുമുണ്ട്. 2005ലാണ് കിരൺ റാവുവിനെ ആമിർ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ ആസാദ് റാവു ഖാൻ എന്നൊരു മകനുണ്ട്. സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലുള്ള തന്റെ നിബന്ധനകളും ആമിർ അഭിമുഖത്തിൽ പറഞ്ഞു. തഗ്സ് ഓഫ് ഹിന്ദോസ്ഥാനിലെ ഫിരംഗി എന്ന കിറുക്കൻ കഥാപാത്രത്തോട് ഒരുപാട് ഇഷ്ടം തോന്നിയതുകൊണ്ടാണ് ആ സിനിമ ചെയ്യാൻ തീരുമാനിച്ചതെന്ന് ആമിർ പറയുന്നു. 

MORE IN ENTERTAINMENT
SHOW MORE