ഷെഡ്ഡിൽ കയറിയിട്ടില്ല, പ്രണയമെഴുതുമ്പോൾ ഇപ്പോഴും പതിനെട്ട്; ചിരിപ്പിച്ച് ശ്രീകുമാരന്‍ തമ്പി

sreekumaran-thampi
SHARE

ഒരിടവേളക്ക് ശേഷം പാട്ടെഴുത്തിൽ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. മധുപാൽ സംവിധാനം ചെയ്യുന്ന ടൊവിനോ നായകനായെത്തുന്ന ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിന്റെ ഗാനരചന നിർവഹിച്ചിരിക്കുന്നത് ശ്രീകുമാരൻ തമ്പിയാണ്. തനിക്ക് ഷെഡ്ഡിൽ കയറാനുള്ള സമയമൊന്നുമായിട്ടില്ലെന്ന് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ അദ്ദേഹം പറഞ്ഞു. 

''ഞാനൊരു സിനിമ ചെയ്യുന്നു, തമ്പിസാർ പാട്ടെഴുതണം എന്ന് മധുപാൽ പറഞ്ഞു.  ഞാനിപ്പോൾ അധികം എഴുതാറില്ലെന്ന് പറഞ്ഞു. എന്റെ പാട്ടുകൾ ന്യൂ ജനറേഷനുമായി ചേർന്നുപോകുമോ എന്ന് സംശയമാണെന്നും ഞാൻ പറഞ്ഞു. അതൊന്നും സാരമില്ലെന്ന് മധുപാൽ പറഞ്ഞു. 

''ആമി എന്ന സിനിമ കണ്ടതിനുശേഷം ടൊവിനോ തോമസിന്റെ ആരാധകനാണ് ഞാൻ. ശ്രീകൃഷ്ണനായെത്തിയ ടൊവിനോ ശരിക്കും അത്ഭുതപ്പെടുത്തി. ടൊവിനോ നായകനായ ചിത്രത്തിൽ പാട്ടെഴുതാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. പാട്ടെഴുത്തിന്റെ 52ാം വർഷമാണിത്. തീർച്ചയായും ഇതെന്റെ നേട്ടമാണ്. 

''സാധാരണ പ്രായമായാൽ സിനിമയിൽ ഒരു പറച്ചിലുണ്ട്, അയാൾ ഷെഡ്ഡിൽക്കയറിയെന്ന്. എന്നാൽ ശ്രീകുമാരൻ തമ്പി ഷെഡ്ഡിൽക്കയറിയെന്ന് പറയാൻ ആരെയും ഞാൻ അനുവദിച്ചിട്ടില്ല. 

ഞാൻ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും. ഇിയും അതിനനുവദിക്കില്ല. പ്രായമായെന്ന് ആളുകൾ പറയുന്നുണ്ടെങ്കിൽ പ്രണയഗാനമെഴുതുമ്പോൾ എനിക്കിപ്പോഴും പതിനെട്ട് വയസ്സാണ്'', അദ്ദേഹം പറഞ്ഞു. 

അജയൻ എന്ന പാൽക്കാരനായാണ് ടൊവിനോയെത്തുന്നത്. അനു സിത്താരയും നിമിഷ സജയനുമാണ് ചിത്രത്തിലെ നായികമാരായെത്തുന്നത്. ചിത്രം നവംബർ ഒൻപതിന് തിയറ്ററുകളിലെത്തുന്നത്.

MORE IN ENTERTAINMENT
SHOW MORE