മയക്കുമരുന്ന് നൽകി പീഡനം;പറഞ്ഞതിൽ ഉറച്ച് രാഖി; തനുശ്രീയ്ക്കെതിരെ 25 പൈസയുടെ മാനനഷ്ടക്കേസ്

thanusree-rakhi
SHARE

മുതിർന്ന നടൻ ‍നാന പടേക്കർ തന്നെ ലൈംഗികമായി ആക്രമിച്ചുവെന്ന ബോളിവുഡ് നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്കാണ്  വഴിതെളിയിച്ചത്. ബോളിവുഡിലെ പ്രമുഖതാരങ്ങൾ എല്ലാം തന്നെ തനുശ്രീ ദത്തയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. ഡാൻസ് റിഹേഴ്സലിനിടയിൽ നാനാ പടേക്കർ മോശമായി സ്പർശിക്കുകയും ചീത്ത രീതിയിൽ ഇടപെടുകയും ചെയ്തതോടെ സംവിധായകനോടും നിർമാതാവിനോടും പരാതിപ്പെട്ടപ്പോൾ കള്ളക്കേസുണ്ടാക്കി അവർ തനിക്കെതിരെ പരാതി കൊടുത്തതായി തനുശ്രീ വെളിപ്പെടുത്തിയിരുന്നു.  

എന്നാൽ തനുശ്രീക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി രാഖി സാവന്തിന്റെ പത്രസമ്മേളനം. തനുശ്രീ ദത്ത ലെസ്ബിയൻ ആണെന്നും ലൈംഗിക ഉദ്ദേശ്യത്തോടെ തന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചിട്ടുണ്ടെന്നും രാഖി പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. മറുപടിയുമായി തനുശ്രീ ഉടൻ തന്നെ രംഗത്തെത്തി.  ''ഞാൻ ലഹരിമരുന്നിന് അടിമയല്ല, ഞാൻ പുകവലിക്കുകയോ മദ്യം ഉപയോഗിക്കുകയോ ചെയ്യാറില്ല. ലെസ്ബിയനുമല്ല. ഞാനൊരു പൂർണസ്ത്രീയാണ്'', തനുശ്രീ ദത്ത പറഞ്ഞു. വ്യക്തിഹത്യ ചെയ്യാനുള്ള വക്രബുദ്ധിയാണ് രാഖി കാണിച്ചത്. ഇത്തരം ഗറില്ലാ യുദ്ധങ്ങൾ ശരിയല്ലെന്നും തനുശ്രീ പറഞ്ഞു. 

എന്നാൽ ആരോപണങ്ങളിൽ താൻ ഉറച്ചു നിൽക്കുന്നതായി രാഖി സാവന്ത് പറഞ്ഞു. നാന പടേക്കർക്കെതിരെയുളള മീ ടു ക്യാമ്പയിനിലേയ്ക്ക് തനുശ്രീ ദത്ത തന്നെ മനപൂർവ്വം വലിച്ചിഴയ്ക്കുകയായിരുന്നുവെന്നും. തനുശ്രീയുടെ ആരോപണം തന്റെ പ്രതിച്ഛായക്ക് മങ്ങൽ ഏൽപ്പിച്ചുവെന്നും രാഖി സാവന്ത് പറഞ്ഞു. 25 പൈസ ആവശ്യപ്പെട്ട് രാഖി സാവന്ത് തനുശ്രീയ്ക്കെതിരെ മാനന്ഷടക്കേസ് ഫയൽ ചെയ്തു.

പത്തുവർഷം വരെ ഞങ്ങൾ അടുത്ത സുഹൃത്തുക്കളായിരുന്നു. തനുശ്രീ ലൈംഗികമായി തന്നെ ഉപയോഗിക്കാൻ തുടങ്ങിയതോടെ ഞാൻ അകലം പാലിക്കുകയായിരുന്നു. തനുശ്രീയുടെ മീ ടു ആരോപണത്തെ എതിർത്തതിനെ തുടർന്ന് മാനഭംഗഭീഷണികളും കൊലപാതകഭീഷണികളും തനിക്കുണ്ടായെന്നും രാഖി ആരോപിച്ചിരുന്നു

അവൾ ഉളളിൽ ആൺകുട്ടിയാണ്. തനുശ്രീ മുടിമുറിക്കുമ്പോൾ നിന്നോടുളള അമിത ഇഷ്ടം കൊണ്ടാണ് ഞാൻ മുടിമുറിക്കുന്നതെന്നാണ് പറഞ്ഞത്. സിഗരറ്റിൽ മയക്കുമരുന്ന് കലർത്തിയും മദ്യം കുടിപ്പിച്ചും അവർ എന്നെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട്. തനുശ്രീ മാത്രമല്ല ബോളിവുഡിലെ മറ്റ് പല നടിമാരും ലെസ്ബിയൻ ആണെന്ന് രാഖി പറയുന്നു. എന്നാൽ മറ്റ് നടിമാരുടെ പേര് പറയാൻ രാഖി തയാറായില്ല.

നാനാ പടേക്കര്‍ക്ക് എതിരെ തനുശ്രീയുടെ ആരോപണം വന്നതിന് പിന്നാലെ തനുശ്രീക്കെതിരെ രാഖി പത്ര സമ്മേളനം നടത്തിയിരുന്നു. തനുശ്രീ നുണ പറയുന്നവളാണെന്നും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്നുമായിരുന്നു ആരോപണം. തുടർന്ന് രാഖി സാവന്തിനെതിരെ പത്ത് കോടിയുടെ മാനനഷ്ടക്കേസ് തനുശ്രീ ഫയൽ ചെയ്തു. ഇതിന് പിന്നാലെയാണ് രാഖി വീണ്ടും പത്രസമ്മേളനം നടത്തിയത്.

തന്നെ ലൈംഗികമായി ചൂഷണംചെയ്ത നടൻ നാനാ പടേക്കറടക്കമുള്ള നാലുപേരെ നാർക്കോ അനാലിസിസ് അടക്കമുള്ള പരിശോധനകൾക്ക്‌ വിധേയമാക്കണമെന്ന്‌ ബോളിവുഡ് നടി തനുശ്രീ ദത്ത ആവശ്യപ്പെട്ടിരുന്നു. ബ്രെയിൻ മാപ്പിങ്, നുണപരിശോധന എന്നിവ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. സംവിധായകൻ ഫർഹാൻ അക്തർ, അഭിനേതാക്കളായ അജയ് ദേവ്ഗൺ, കാജോൾ, ഇമ്രാൻ ഹാഷ്മി, തപ്‌സി പൊന്നു എന്നിവരാണ്‌ തനുശ്രീയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

MORE IN ENTERTAINMENT
SHOW MORE