നിലപാടിലുറച്ച് ഡബ്ലൂസിസി; അമ്മയിൽ പരാതി പരിഹാരസമിതി വേണം

wcc
SHARE

മീ ടൂ ക്യാംപയിനും വളരെമുൻപേ സിനിമയില്‍ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഇടപെട്ടുതുടങ്ങിയിരുന്നതായി ഡബ്ല്യു.സി.സി..  'അമ്മ'യിൽ ആഭ്യന്തര പരാതി പരിഹാരസമിതി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായും ഡബ്ല്യു.സി.സി അംഗങ്ങൾ മനോരമന്യൂസിനോട് പറഞ്ഞു. മുംബൈ രാജ്യാന്തരചലച്ചിത്രമേളയിലെ പാനൽചർച്ചയിൽ പങ്കെടുത്തശേഷമാണ് പ്രതികരണം. 

സിനിമാരംഗത്ത് ഏറെനാളായി വുമൺ ഇൻ സിനിമകളക്റ്റീവ് തുടരുന്ന പോരാട്ടമാണ്, മുംബൈ ചലച്ചിത്രമേളിയിലെ മീടൂ ക്യാംപയിൻറെ ഭാഗമായുളള ചർച്ചയിലേക്കും ക്ഷണംലഭിക്കാൻകാരണം. ഏതെങ്കിലും ഒരുകേസില്‍ ഒതുങ്ങുന്നതല്ല പ്രവർത്തനമെന്നും, സിനിമയിൽ സ്ത്രീകൾക്ക് അഭിമാനത്തോടെ ജോലിചെയ്യാനുള്ള സാഹചര്യമാണ് ലക്ഷ്യമെന്നും സംഘടനപ്രതിനിധികളായ റീമ കല്ലിങ്കൽ, പാവർതി തിരുവോത്ത്, അഞ്ജലി മേനോൻ, അർച്ചന പത്‌മിനി എന്നിവർ പറഞ്ഞു. 

അമ്മയിൽ ആഭ്യന്തര പരാതിപരിഹാര സമിതി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നു. മുംബൈ രാജ്യാന്തര ചലച്ചിത്രവേദിയിൽ കേരളത്തിലെ വുമൺ ഇൻ സിനിമ കളക്റ്റീവിന് ലഭിച്ച ക്ഷണം പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കാണുന്നതായും പ്രതിനിധികൾ വ്യക്തമാക്കി. 

MORE IN ENTERTAINMENT
SHOW MORE