ഊഹങ്ങള്‍ക്ക് വിട; അർജുൻ കപൂറും മലൈകയും വിവാഹിതരാകുന്നു; ഞെട്ടി ബോളിവുഡ്

arjun-kapoor-malika
SHARE

അർജുൻ കപൂറും മലൈക അറോറയും തമ്മിലുള്ള പ്രണബന്ധം ഉടൻ വിവാഹത്തിലെകത്തുമെന്ന് സൂചന. ഇരുവരും തമ്മിൽ  തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പ് പരക്കാൻ തുടങ്ങിയി‌ട്ട് കുറച്ചുനാളുകളായി.

45 കാരിയായ മലൈക 2016ൽ അർബാസ് ഖാനിൽ നിന്നു വിവാഹമോചനം നേടിയിരുന്നു. ഇതിനുപിന്നാലെ മലൈക 33 കാരനായ അർജുനുമായി ലിവിങ് റിലേഷനിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാനും തുടങ്ങി. കഴിഞ്ഞ മാസം നടന്ന ലാക്മേ ഫാഷൻ വീക്കിൽ അർജുനും  മലൈകയും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇരുവരും കാറിൽ  സഞ്ചരിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങൾ ആഘോഷമാക്കിയിരുന്നു. ഫിലിംഫെയർ മാസികയാണ് ഇരുവരുടേയും വിവാഹ വാർത്ത സ്ഥിരീകരിച്ചത്. ഇരുവരും പ്രണയബന്ധത്തിലാണെന്നും അത് അടുത്ത വർഷം വിവാഹത്തിലേക്കെത്തുമെന്നും മാസിക റിപ്പോർട്ട് ചെയ്യുന്നു.

ഇൗയിടെ തന്റെ പുതിയ ചിത്രം നമസ്തേ ഇംഗ്ലണ്ടിന്റെ പ്രചാരണാർഥം അർജുൻ കപൂർ ഒരു റിയാലിറ്റി ഷോയിൽ അതിഥിയായി എത്തി. പരിനീതി ചോപ്രയും അർജുനൊപ്പം ഉണ്ടായിരുന്നു. കരൺ ജോഹറും മലൈക അറോറയും കിരോണ്‍ ഖേഹറും വിധികർത്താക്കളാകുന്ന ഷോയിൽ അർജുൻ എത്തിയതോടെ വീണ്ടും ഗോസിപ്പുകൾ ശക്തമായി. സ്റ്റേജിൽ മത്സരാർഥിയുടെ കൈപിടിച്ച് മലൈകയും അർജുനും നൃത്തം ചെയ്തിരുന്നു.

അർബാസ് ഖാനും മലൈക അരോറയും വിവാഹമോചിതരാകാൻ പ്രധാനകാരണം നടിയ്ക്ക് അർജുൻ കപൂറുമായുള്ള ബന്ധമാണെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി ആരും രംഗത്തെത്തിയതുമില്ല. 

arjun-kapoor45

അർബാസുമായി പിരിഞ്ഞ ശേഷവും മലൈകയും അർജുനും കൂടിക്കാഴ്ച നടത്തുന്നുണ്ടായിരുന്നു. പലസ്ഥലങ്ങളിലും ഇരുവരെ ഒരുമിച്ച് കാണാൻ തുടങ്ങി. മലൈകയുമായുള്ള മകന്റെ ബന്ധത്തിൽ അതൃപ്തി പ്രകടിപ്പിച്ച് അർജുന്റെ പിതാവ് ബോണി കപൂർ രംഗത്തെത്തിയതും വാർത്തയായിരുന്നു. പിതാവുമായി അകലാൻ കാരണമായതും ഈ ബന്ധമാണ്. കൂടാതെ സല്‍മാൻ ഖാനും ഈ വിഷയത്തിൽ അർജുനോട് അതൃപ്തി ഉണ്ടായിരുന്നു.

MORE IN ENTERTAINMENT
SHOW MORE