ആരാധകർക്ക് പ്രഭാസിന്‍റെ പിറന്നാൾ സമ്മാനം; 'സാഹോ'യുടെ ആദ്യവിഡിയോ

saaho-prabhas
SHARE

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി പുതിയ ചിത്രം സാഹോയിലെ ദൃശ്യങ്ങള്‍ പങ്കുവച്ച് നടന്‍ പ്രഭാസ്.  ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായ സാഹോയിലെ ദൃശ്യങ്ങള്‍ നിര്‍മാതാക്കളായ യുവി ക്രിയേഷന്‍സിന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുറത്തിറക്കിയത്. യു ട്യൂബില്‍ ഒരുലക്ഷത്തിലേറെപ്പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. 

ഷേഡ്‌സ് ഓഫ് സാഹോ' എന്ന പരമ്പരയിലെ ആദ്യ വീഡിയോയാണ്  പ്രഭാസ് ജന്മദിനത്തില്‍ പുറത്തിറക്കിയത്. ചിത്രത്തിലെ രംഗങ്ങള്‍ക്ക് പുറമേ അബുദാബിയിലെ ചിത്രീകരണ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ബാഹുബലിയുടെ രണ്ടാം ഭാഗത്തിനുശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ ദൃശ്യങ്ങള്‍ സിനിമാപ്രേമികള്‍ക്ക് മുന്നിലെത്തുന്നത്.

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ സാഹോയില്‍ ശ്രദ്ധ കപ്പൂറാണ് പ്രഭാസിന്റെ നായിക. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. റണ്‍ രാജാ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത് ആണ് സാഹോ സംവിധാനം ചെയ്യുന്നത്.

MORE IN ENTERTAINMENT
SHOW MORE