ദിലീപ് ചിത്രത്തിൽ നിന്നും ലക്ഷ്മി റായി പുറത്ത്; ‘പ്രതിഫലം കൂടുതല്‍ ചോദിച്ചു’: റിപ്പോര്‍ട്ട്

rai-lakshmi
SHARE

തെന്നിന്ത്യൻ താരം റായി ലക്ഷ്മിക്കെതിരെ ദിലീപ് സിനിമയുടെ അണിയറപ്രവർത്തകർ. ദിലീപിന്റെ പുതിയ ചിത്രത്തിൽ ഐറ്റം ഡാൻസിൽ അഭിനയിക്കാൻ തയാറായ റായി ലക്ഷ്മി കൂടുതല്‍ പ്രതിഫലം ചോദിച്ചുവെന്നും ഈ കാരണത്താല്‍ അവരെ ഒഴിവാക്കിയെന്നുമാണ് റിപ്പോര്‍ട്ട്.  ചിത്രത്തിൽ അഭിനയിക്കാം എന്ന് പറയുകയും എന്നിട്ടിപ്പോൾ ദിലീപിനെതിരെ സംസാരിക്കുന്നത് ഇരട്ടത്താപ്പാണെന്നും അണിയറപ്രവര്‍ത്തകർ ആരോപിക്കുന്നു. ദിലീപിനെതിരെ ട്വീറ്റ് ചെയ്തതോടെയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ രംഗത്ത് എത്തിയത് എന്നാണ് സൂചന. 

ദിലീപിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഐറ്റം ഡാൻസ് ചെയ്യുന്നതിനായി റായി ലക്ഷ്മിയെ പരിഗണിച്ചിരുന്നു. എന്നാൽ മൂന്ന് ദിവസത്തേക്ക് പത്തുലക്ഷം രൂപയാണ് നടി പ്രതിഫലമായി ചോദിച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാൽ ഇത്രയും ഉയർന്ന തുക പ്രതിഫലമായി നൽകാൻ അണിയറപ്രവർത്തകർ തയാറായില്ല. നടിയാകട്ടെ അതേ പ്രതിഫലത്തില്‍ തന്നെ ഉറച്ചുനിൽക്കുകയായിരുന്നു. ഓഫറിനു വേണ്ടി റായി ലക്ഷ്മി നിരന്തരം അണിയറപ്രവർത്തകരെ വിളിച്ചുകൊണ്ടിരുന്നുവെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. ഉയർന്ന പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടർന്ന് റായി ലക്ഷ്മിയെ ഒഴിവാക്കി പകരം നേഹ അയ്യരെയാണ്  പരിഗണിച്ചത്.

കഴിഞ്ഞ ദിവസം ദിലീപിനെതിരെ വിമർശനവുമായി തെന്നിന്ത്യൻ നടിമാർ രംഗത്തുവന്നിരുന്നു. ദിലീപിന് കുഞ്ഞുണ്ടായതിൽ ആശംസകൾ നേര്‍ന്ന് വനിതാ മാധ്യമ പ്രവർത്തകയുടെ ട്വീറ്റ് ആണ് നടിമാരെ പ്രകോപിപ്പിച്ചത്. ഇതിൽ ദിലീപിനെ വിമർശിച്ച് എഴുതിയ തെലുങ്ക് നടി ലക്ഷ്മി മഞ്ജുവിന് പിന്തുണയുമായാണ് റായി ലക്ഷ്മി എത്തിയത്. ഒരിക്കലും സ്വീകാര്യമല്ലാത്ത കാര്യമാണിതെന്നും ഇങ്ങനെയൊരു ട്വീറ്റ് ചെയ്തതോടെ അവരുടെ യഥാർത്ഥ സ്വഭാവം എന്താണെന്ന് വ്യക്തമായതായും മാധ്യമപ്രവർത്തകയെ വിമർശിച്ച് റായി ലക്ഷ്മി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ശ്രിയ സരണ്‍, തപ്സി തുടങ്ങിയവരും ദിലീപിനെതിരെ ട്വീറ്റുകളുമായി രംഗത്തെത്തിയിരുന്നു. ലക്ഷ്മി റായിക്കെതിരെ ട്രോളുകളും വ്യാപകമായി രംഗത്തെത്തിയിട്ടുണ്ട്.

MORE IN ENTERTAINMENT
SHOW MORE