കാത്തിരുന്ന വിവാഹമെത്തി; ദീപിക-രൺവീർ വിവാഹത്തിയതി പ്രഖ്യാപിച്ചു

deepika-ranveer
SHARE

ബോളിവുഡ് മറ്റൊരു താരവിവാഹത്തിനുകൂടി സാക്ഷിയാകുന്നു. ആറുവർഷംനീണ്ട പ്രണയത്തിന്ശേഷം രൺവീർസിങും ദീപികാ പദുകോണും അടുത്തമാസം 14ന് വിവാഹിതരാകും. സമൂഹമാധ്യമങ്ങളിലൂടെയാണ് രൺവീർ വിവാഹതീയതി പുറത്തുവിട്ടത്.

2013ൽ പുറത്തിറങ്ങിയ രാംലീലയിൽ ഒരുമിച്ച് അഭിനയിച്ചശേഷമാണ് ഇരുവരുംപ്രണയത്തിലാണെന്ന വാർത്തകൾ ബോളിവുഡിൽ പ്രചരിച്ചത്. പ്രണയം തുറന്നുസമ്മതിക്കാത്ത രൺവീർസിങും ദീപികാപദുകോണും പക്ഷെ, രണ്ടുവർഷംമുൻപ് ആരാധകരോട് അത് വെളിപ്പെടുത്തി. ഞങ്ങൾ പ്രണയത്തിലാണ് ഉടന്‍ വിവാഹമുണ്ടാകും. പിന്നീട് ഒരുമിച്ച് പൊതുചടങ്ങുകളിലടക്കം ഇരുവരും പ്രത്യക്ഷപ്പെട്ടു.


കഴിഞ്ഞ ജൂലൈയിൽ വിവാഹിതരാകാൻ തയ്യാറെടുത്തിരുന്നെങ്കിലും ഷൂട്ടിങ് തിരക്കുകൾകാരണം മാറ്റിവച്ചു. വിവാഹതീയതി സംബന്ധിച്ച പ്രഖ്യാപനം സമൂഹമാധ്യമത്തിലൂടെയാണിപ്പോൾ ആരാധകരെ അറിയിച്ചിരിക്കുന്നത്. നവംബർ 14,15 തീയതികളിലാണ് ചടങ്ങുകൾ നടക്കുകയെന്നും എല്ലാവരുടേയും അനുഗ്രഹമുണ്ടാകണമെന്നും രൺവീർ കുറിക്കുന്നു. മുംബൈയിൽ ഹിന്ദു മതാചാരപ്രകാരമാകും വിവാഹമെന്നാണ് സൂചന. എന്നാൽ, വിരാട് കോഹ്‍ലി- അനുഷ്ക ശർമ വിവാഹംനടന്ന ഇറ്റലിയിലെ വേദിയിലായിരിക്കുമെന്നും ഈ താരവിവാമെന്നും റിപ്പോർട്ടുകളുണ്ട്.

MORE IN ENTERTAINMENT
SHOW MORE