സംവിധായകന്‍റെ മകളുടെ വിവാഹം ബാലികാസദനത്തിൽ; വേറിട്ട കാഴ്ച, വിഡിയോ

ali-akbar-video
SHARE

കോടികൾ പൊടിച്ചും വിവാഹം കഴിക്കാം, രജിസ്റ്റർ ഓഫീസിൽ ചെന്ന് രണ്ട് ഒപ്പിട്ടും വിവാഹം ചെയ്യാം. ഇതുരണ്ടുമല്ലാതെ വിശ്വാസങ്ങളെ മുറുകെപിടിച്ച് പ്രിയപ്പെട്ടവരുടെ അനുഗ്രഹത്തോടെ ഒരു വിവാഹം കോഴിക്കോട് നടന്നു. സംവിധായകൻ അലി അക്ബറിന്റെ മകൾ അലീനയുടെ വിവാഹമാണ് കോഴിക്കോട്ടെ ബാലികാസദനത്തിൽ വെച്ച് ലളിതമായി നടന്നത്. 

സ്വര്‍ണാഭരണങ്ങളില്ലാതെ വധു, പട്ടുസാരിയോ പൂവോ ഇല്ല. സാധാരണവേഷത്തിലാണ് അലീനയും രജനീഷും എത്തിയത്. വാദ്യമേളങ്ങളില്ല. കുട്ടികൾ ഗായത്രീമന്ത്രം ചൊല്ലി. മാതാപിതാക്കളും ബന്ധുക്കളും ആരതി ഉഴിഞ്ഞു. 

തുളസിയിലയിട്ട് വധുവിനെയും വരനെയും അനുഗ്രഹിച്ചതോടെ ചടങ്ങുകൾ അവസാനിച്ചു.  ബാലികാസദനത്തിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടിയായിരുന്നു ഏക ആഘോഷം. 

വിവാഹവിഡിയോയും ലളിതം. അലി അക്ബർ ആണ് ഫെയ്സ്ബുക്കിൽ കുഞ്ഞുവിഡിയോ പോസ്റ്റ് ചെയ്തത്.

MORE IN ENTERTAINMENT
SHOW MORE