ചലനശേഷിയില്ലാത്ത ആരാധകന് ഡി.ക്യുവിന്റെ സമ്മാനം; പ്രവീൺ ഡെയ്സ്

dulquer-wheelchair
SHARE

സെറിബ്രൽ പാൾസി രോഗബാധിതനായി ആരാധകന് വീല്‍ചെയര്‍ സമ്മാനിച്ച് ദുല്‍ഖര്‍ സല്‍മാന്‍. തൃപ്പൂണിത്തുറ ഗവ. കോളജ്  വിദ്യാർഥി എം പ്രവീണിനെക്കുറിച്ച് മലയാള മനോരമയില്‍ വന്ന വാര്‍ത്ത വായിച്ചാണ് ദുല്‍ഖര്‍ എത്തിയത്.

മലയാളികള്‍ നെഞ്ചിലേറ്റിയ അര്‍ജുന്റേയും സേറയുേടയും പ്രണയ കഥയില്‍ ഈ വീല്‍ചെയറിനുള്ള പങ്ക് ഒട്ടും ചെറുതല്ല. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം അതുപോലൊരു വീല്‍ചെയര്‍ . സിനിമക്കുവേണ്ടിയല്ല. സെറിബ്രൽ പാൾസി രോഗബാധിതനായ തന്റെ ആരാധകന് വേണ്ടിയാണ് ഇലക്ട്രിക്ക് വീല്‍ചെയറുമായി ദുല്‍ഖറെത്തിയത്.

ചാര്‍ളിയാണ് പ്രവീണിന്റെ പ്രിയപ്പെട്ട കഥാപാത്രം. അതുപോലെ സ്വതന്ത്രമായി ലോകം ചുറ്റാന്‍ ആഗ്രഹവുമുണ്ട്. ഇഷ്ടതാരത്തെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രവീണ്‍.

മുംബൈയിലെ ഷൂട്ടിങ്ങിന്റെ ഇടവേളയിൽ വീണുകിട്ടിയ സമയമെടുത്താണു ദുല്‍ഖര്‍  കൊച്ചിയിൽ വന്നതും പ്രവീണിന് വീൽച്ചെയർ സമ്മാനിച്ചതും. ഈ സൗഹ്യദം തുടരുമെന്ന ഉറപ്പുനല്‍കിയാണ് ഡി.ക്യു പ്രവീണിനെ യാത്രയാക്കിയത്.

MORE IN ENTERTAINMENT
SHOW MORE