‘ആക്രമിക്കപ്പെട്ട നടിയോട് മാപ്പ് ചോദിക്കാമോ..? എന്താണിത്?’; സിദ്ദീഖിനെ വിടാതെ ജഗദീഷ്

Siddique-jagadish-pressmeet
SHARE

ദിലീപ് അഭിനയിക്കുന്ന പുതിയ സിനിമയുടെ സെറ്റില്‍വച്ചാണ് സിദ്ദീഖും കെപിഎസി ലളിതയും പത്രസമ്മേളനം നടത്തിയത്. വിചിത്രമല്ലേ ഇത്: അക്കമിട്ട് ജഗദീഷ് ആഞ്ഞടിക്കുന്നു....

കുറ്റാരോപിതനായ നടൻ ദിലീപ് അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റിൽവച്ച് പത്രസമ്മേളനം വിളിച്ചുചേർത്തതിലെ ഉദ്ദേശ്യശുദ്ധിയെ ആരെങ്കിലും സംശയിച്ചാൽ തെറ്റുപറയാൻ സാധിക്കില്ലെന്ന് ജഗദീഷ്. ഈ പത്രസമ്മേളനം തന്നെ ദിലീപ് അഭിനയിക്കുന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് നടന്നത്. അതു തന്നെ വളരെ സ്ട്രെയിഞ്ച് ആണ്. പത്രസമ്മേളനം ആരോപണവിധേയനായ ആള്‍അഭിനയിക്കുന്ന സെറ്റില്‍വച്ച് തന്നെയാകുമ്പോള്‍അതിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിച്ചാല്‍തെറ്റ് പറയാന്‍പറ്റുമോ? അതില്‍ഒരു ധാര്‍മ്മികതയുമില്ലെന്നും ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ജഗദീഷ് തുറന്നടിച്ചു. 

ആരോപണവിധേയനായ ആളെ അറസ്റ്റ് ചെയ്യണമെന്നല്ല, ധാര്‍മ്മികതയിലൂന്നി തീരുമാനം എടുക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്. അത് നമ്മുടെ സമൂഹം ആവശ്യപ്പെടുന്നുമുണ്ട്. സിദ്ദിഖിന്റേത് ഗുരുതരമായ അച്ചടക്കലംഘനമാണ്. ജനറൽ ബോഡി ഉടൻ വിളിക്കില്ലെന്ന് എങ്ങനെയാണ് സിദ്ദിഖിന് തീരുമാനിക്കാൻ കഴിയുക. എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്. ജനറല്‍ബോഡി കൂടണം എന്ന കാര്യത്തില്‍സംശയമൊന്നും ഇല്ല. ലളിത ചേച്ചി വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടിയത് ആരുടെ അറിവോടും സമ്മതത്തോടും കൂടിയാണ്? ലളിതച്ചേച്ചി സംഗീത അക്കാദമി ചെയര്‍പേഴ്‌സണ്‍ആയിരിക്കും. എന്നുവച്ച് ഇക്കാര്യത്തില്‍സംഘടനയെ പ്രതിനിധീകരിച്ച് സംസാരിക്കാന്‍പറ്റില്ല.

സഘടനയിൽ നിന്ന് രാജിവെച്ചു പുറത്തു പോയ നടിമാരെ തിരിച്ചെടുക്കുന്നതിൽ പ്രസിഡന്റ് മോഹൻലാലിന് തുറന്ന സമീപനമാണ്. അദ്ദേഹം അതിനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. അത് അദ്ദേഹം എന്നോട് പറഞ്ഞതാണ്. പക്ഷെ അത് സിദ്ദിഖിന്റെ വെര്‍ഷനായപ്പോള്‍ അവരെ മാപ്പ് പറഞ്ഞിട്ടേ കയറ്റാവൂ എന്നായി. അവരെ അപമാനിക്കുന്നതിന് തുല്യമല്ലേ. ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് അമ്മ പറയുമ്പോൾ. അവരെ കൊണ്ട് മാപ്പ് പറയിപ്പിക്കണമെന്നാണ് സിദ്ദീഖ് പറയുന്നത്. എന്തിന് വേണ്ടി മാപ്പ് പറയണം? ഇത്രയും വലിയൊരു അതിക്രമത്തിലൂടെ ആ കുട്ടി കടന്ന് പോയിട്ട്, നമ്മള്‍അവരോട് പറയുന്നു നിങ്ങള്‍മാപ്പ് പറയണം എന്ന്. അംഗീകരിക്കാവുന്നതിലും അപ്പുറമാണിത്. ജഗദീഷ് പറയുന്നു. 

ഇത്രയും വലിയൊരു അതിക്രമത്തിലൂടെ ആ കുട്ടി കടന്ന് പോയിട്ട്, നമ്മള്‍അവരോട് പറയുന്നു നിങ്ങള്‍മാപ്പ് പറയണം എന്ന്. എത്രയോ വര്‍ഷം മുമ്പ് അവസരങ്ങള്‍നിഷേധിക്കുന്നു എന്ന് അവര്‍എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് പരാതി തന്നതാണ്. അന്നൊന്നും പ്രതികരിക്കാത്ത സിദ്ദിഖ് ഇപ്പോള്‍പറയുകയാണ് ആരുടെയൊക്കെ സിനിമയില്‍നിന്ന് മാറ്റി നിര്‍ത്തി എന്നതിന്റെ ലിസ്റ്റ് കൊടുക്കാന്‍. എന്താണിത്? ജഗദീഷ് ചോദിക്കുന്നു.

ഡബ്ല്യുസിസി ഉന്നയിച്ച പ്രശ്നങ്ങള്‍പരിഹരിക്കാന്‍ഗൗരവപൂര്‍ണമായ ഇടപെടല്‍അമ്മ നേതൃത്വം നടത്തും എന്ന് സൂചിപ്പിച്ചാണ് സംഘടനയുടെ ട്രഷററായ ജഗദീഷ് വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടത്. ദിലീപിനെ അമിതമായി ന്യായീകരിക്കുകയോ ഡബ്ല്യുസിസിയെ പൂര്‍ണമായി തള്ളുകയോ ചെയ്യാതെയാണ് അമ്മ വക്താവെന്ന നിലയില്‍ജഗദീഷ് പ്രതികരിച്ചത്. പ്രശ്നങ്ങള്‍ചര്‍ച്ചചെയ്യാന്‍പ്രത്യേകജനറല്‍ബോഡി വിളിക്കുമെന്നും രാജിവച്ചവരെ തിരിച്ചെടുക്കുന്നതിനോട് എതിര്‍പ്പില്ലെന്നും ധാര്‍മികതയിലൂന്നിയ ഉചിതമായ തീരുമാനങ്ങള്‍ഉണ്ടാകുമെന്നും ജഗദീഷ് വാര്‍ത്താക്കുറിപ്പില്‍പറഞ്ഞിരുന്നു. എന്നാല്‍ഉച്ചയ്ക്കുശേഷം മാധ്യമങ്ങളെ കണ്ട സിദ്ദിഖ് ഇക്കാര്യങ്ങളെല്ലാം അപ്പാടെ തള്ളി. ഇതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനങ്ങളുമായി ജഗദീഷ് എത്തിയത്.  

MORE IN ENTERTAINMENT
SHOW MORE