സ്റ്റൈലില്‍ ദുല്‍ഖറിന്‍റെ ഫസ്റ്റ് ലുക്ക്; നടിക്കുന്നത് ‘കോഹ്‌‌ലി’ ആയോ..? വീണ്ടും ആകാംക്ഷ

dq-new-look-viral
SHARE

വേറിട്ട ലുക്കിലും സ്റ്റെലിലുമുള്ള ദുല്‍ഖര്‍ സല്‍മാന്‍റെ ചിത്രം സോഷ്യൽ ലോകത്ത് വൈറലാവുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരമായി ദുൽഖർ സൽമാൻ അഭിനയിക്കുന്ന ചിത്രമാണ് ‘ദ സോയ ഫാക്റ്റർ’. സോനം കപൂറാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തുന്നത്. ചിത്രത്തിലെ ദുൽഖറിന്റെ ലുക്കാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുന്നത്. 

വേറിട്ട ഹെയർസ്റ്റൈലുമായുള്ള തന്റെ സെൽഫി ദുൽഖർ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് ലഭിച്ച ദിവസം ജനിച്ച പെണ്‍കുട്ടി, പ്രത്യേക ക്ഷണ പ്രകാരം ഒരു ദിവസം ഇന്ത്യന്‍ ടീമിനൊപ്പമെത്തുന്നതും പിന്നീട് അവള്‍ ഭാഗ്യമായി കണക്കാക്കപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. കുഞ്ഞിക്കയുടെ പുതിയ ലുക്കും ഹൈയർ സ്റ്റെലും ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. ഈ സിനിമയില്‍ കോഹ്‌‌ലി ആയാണ് ദുല്‍ഖര്‍ എത്തുന്നത് എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഈ ചിത്രം വന്നതോടെ ആ ചര്‍ച്ച വീണ്ടും ഉയര്‍ത്തുകയാണ് ഒരുകൂട്ടം ആരാധകര്‍.

പുതുമുഖസംവിധായകൻ ബി.സി.നൗഫൽ സംവിധാനം ചെയ്യുന്ന ‘ഒരു യമണ്ടൻ പ്രേമ കഥ’ ആണ് ദുൽഖറിന്റെ അടുത്ത മലയാള ചിത്രം.

MORE IN ENTERTAINMENT
SHOW MORE