ഞാനും പീഡനത്തിന് ഇര; ക്രൂരമായി അപമാനിക്കപ്പെട്ടു, രോഷത്തോടെ സെയ്ഫ്, ഞെട്ടി ബോളിവുഡ്

saif-ali-khan
SHARE

കനലായി മാറുകയാണ് മീടൂ. സിനിമാമേഖലയിലെ സ്ത്രീകൾ തുടങ്ങിവച്ച തുറന്നു പറച്ചിൽ സമൂഹത്തിന്റെ എല്ലാ മേഖലകളിലേയ്ക്കും വ്യാപിക്കുകയാണ്. സ്ത്രീകൾക്കു പിന്നാലെ പുരുഷൻമാരും തുറന്നു പറയുകയാണ്. ബോളിവുഡിനെ ഞെട്ടിച്ച് തുറന്നു പറച്ചിലുമായി രംഗത്തെത്തിയിരിക്കുന്നത് സാക്ഷാൽ സെയ്ഫ് അലിഖാനാണ്. മീ ടൂ മുന്നേറ്റത്തെ കണ്ടില്ലെന്ന് നിങ്ങൾക്ക് നടിക്കാനാകില്ല. 25 വർഷങ്ങൾക്കു മുൻപും ഞാനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. അപമാനിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെയൊരു അവസ്ഥയും വേദനയും വ്യാപ്തിയും മനസിലാക്കാൻ എനിക്കു സാധിക്കും. അങ്ങേയറ്റം ഞാൻ അപമാനിതനായി. ആ കാര്യം ഓർമ്മിക്കുമ്പോൾ ഇപ്പോഴും എനിക്ക് ദേഷ്യം നിയന്ത്രിക്കാൻ സാധിക്കുന്നതേയില്ല. എന്നാൽ സംഭവം എന്തെന്ന് പൂർണമായി സെയ്ഫ് തുറന്നു പറഞ്ഞില്ല. ഒരു ലൈംഗിക പീഡനം എന്ന് അതിനെ വിളിക്കാനാകില്ല. പക്ഷേ ഞാൻ അപമാനിക്കപ്പെട്ടു, അതിക്രൂരമായി. 

മറ്റൊരാളുടെ വേദന തിരിച്ചറിയാൻ ആളുകൾക്ക് കഴിയാതെ പോകുന്നുവെന്നത് വേദനാജനകമാണ്. അവസരം നൽകാമെന്ന പേരിൽ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നവർ ശിക്ഷിക്കപ്പെടുക തന്നെ വേണം. ലൈംഗികരോപണം നേരിടുന്ന സഹപ്രവർത്തകർക്കൊപ്പം ജോലി ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സെയ്ഫ് അലിഖാൻ പറഞ്ഞു. 

നടി കങ്കണ റണാവത്തിനെതിരെ മീ ടൂവുമായി മുൻകാമുകൻ രംഗത്ത് എത്തിയതിനു തൊട്ടുപിന്നാലെയാണ് സെയ്ഫ് അലിഖാനും രംഗത്ത് എത്തിയത്. കങ്കണ മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടൻ അധ്യാൻ സുമൻ. കങ്കണയുടെ പീഡനത്തെക്കുറിച്ച് രണ്ട് വർഷം മുന്‍പ് വെളിപ്പെടുത്തിയിട്ടുള്ളതാണ്. അന്ന് ജോലിയിൽ പരാജയപ്പെട്ടവൻ എന്നുവിളിച്ച് എല്ലാവരും പരിഹസിച്ചു. അന്ന് കുറച്ചുപേർ എന്നെ പിന്തുണച്ചു. ഇപ്പോൾ ആളുകൾ എല്ലാം അറിയാൻ തുടങ്ങുന്ന കാലമാണ്. തുറന്നുപറച്ചിലുകൾ ഉണ്ടാകട്ടെ; സുമൻ പറയുന്നു. 

നേരത്തെ മീ ടൂ ക്യാമ്പയിന്റെ ഭാഗായി സംവിധായകന്‍ വികാസ് ബാലിനും നടന്‍ ഹൃത്വിക് റോഷനുമെതിരെ കങ്കണ രംഗത്ത് വന്നിരുന്നു. കങ്കണയുടെ കരിയറിലെ വഴിത്തിരിവായ ‘ക്വീന്‍’ എന്ന ചിത്രം ഒരുക്കിയത് ബാലായിരുന്നു. ചിത്രത്തില്‍ ബാലിനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ മോശം അനുഭവം ഉണ്ടായെന്നും വിവാഹിതനായിരുന്നിട്ടും മറ്റുളളവരോടൊത്തുളള ലൈംഗികബന്ധം സാധാരണമാണെന്ന് അയാള്‍ എപ്പോഴും പറയുമെന്നും കങ്കണ ആരോപിച്ചു. ബാലിനെ ബഹിഷ്‌കരിക്കുന്ന സിനിമാലോകം ഹൃത്വികിനൊപ്പവും ജോലി ചെയ്യരുതെന്നും കങ്കണ പറഞ്ഞു. ലൈംഗികാരോപണം നേരിടുന്ന സംവിധായകനൊപ്പം ഇനി സഹകരിക്കാനാകില്ലെന്ന് ഹൃത്വിക് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു കങ്കണയുടെ പ്രതികരണം.

MORE IN ENTERTAINMENT
SHOW MORE