ആരാദ്യം വിവാഹം കഴിക്കും? ദീപികയുടെയും ആലിയയുടെയും ക്യൂട്ട് മറുപടി; വിഡിയോ

deepika-alia
SHARE

ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രൺവീര്‍ സിങ്ങും നവംബറിൽ വിവാഹിതരാകുന്നു എന്ന വാർത്തകൾ സിനിമാലോകത്ത് കറങ്ങിനടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ കുറച്ചായി. വിവാഹം ഇറ്റലിയിൽ‌ വെച്ചായിരിക്കും നടക്കുക എന്നാണ് സൂചനകൾ. ദീപികയുടെ മുൻ കാമുകനും ബോളിവുഡ് നടനുമായ രൺബിർ കപൂറും ആലിയ ഭട്ടും ഉടൻ വിവാഹിതരാകുമെന്ന വാർത്തകളും പുറത്തുവന്നിരുന്നു.

സ്റ്റാർ വേൾഡ് ചാനലിൽ കരൺ ജോഹർ നടത്തുന്ന ചാറ്റ് ഷോയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് ഇരുവരും വിവാഹത്തെക്കുറിച്ച് സംസാരിച്ചത്. നിങ്ങളിൽ ആരാകും ആദ്യം വിവാഹം കഴിക്കുക എന്ന ചോദ്യത്തിന് ഇരുവരും പരസ്പരം കൈചൂണ്ടുകയാണ് ചെയ്തത്. അതൊരു കള്ളമല്ലേ എന്നായി കരൺ ജോഹറിൻറെ അടുത്ത ചോദ്യ. വലിയ കള്ളമാണ് എന്നായിരുന്നു ആലിയയുടെ ഉത്തരം. വിഡിയോ കാണാം. 

MORE IN ENTERTAINMENT
SHOW MORE