പിന്നീടല്ല, ഉടനടി വേണം; മീ ടുവിൽ ശക്തമായ നിലപാട് പ്രഖ്യാപിച്ച് വിശാൽ; വിഡിയോ

me-too-vishal
SHARE

സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടക്കുമ്പോൾ ഉടനടി പ്രതികരിക്കണമെന്ന് നടനും നടികര്‍സംഘം ജനറല്‍സെക്രട്ടറിയും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍പ്രസിഡന്റുമായ വിശാൽ. രാജ്യമാകെ ഉയരുന്ന മീ ടൂ ക്യാംപയിനില്‍ ശക്തമായ നിലപാട് പ്രഖ്യാപിക്കുന്ന താരത്തിന്‍റെ വി‍ഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. നടി അമല പോളിനുണ്ടായ അനുഭവം വിശദീകരിച്ചു കൊണ്ടാണ് വിശാല്‍നിലപാട് വ്യക്തമാക്കിയത്. കീർത്തി സുരേഷ് നായികയായെത്തുന്ന സണ്ടക്കോഴി 2വിന്റെ പ്രചരണാർഥം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. 

''ഒരു നൃത്തപരിശീലത്തിനിടെ തനിക്ക് മോശം അനുഭവമുണ്ടായ കാര്യം അമല അപ്പോൾ തന്നെ ഞങ്ങളെ അറിയിച്ചു. ഉടൻ തന്നെ പൊലീസില്‍ പരാതിപ്പെടണമെന്നാവശ്യപ്പെട്ടു കൊണ്ട് ഞാനും കാര്‍ത്തിയും ഉടൻ തന്നെ അമലയുടെ സഹായത്തിനെത്തി. ആ സംഭവത്തിൽ പൊലീസ് ഉടൻ നടപടി എടുക്കുകയും ചെയ്തു. 

''എന്‍റെ കൂടെ അഭിനയിക്കുന്ന എല്ലാ സ്ത്രീകളുടെയും സുരക്ഷ ഉറപ്പു വരുത്തും. നമ്മുടെ  സ്ത്രീകള്‍സംസാരിക്കുകയാണ്, ഞാന്‍അവര്‍ക്കൊപ്പമാണ്. തനുശ്രീ ദത്ത, ചിന്‍മയി എന്നിവരെ ബഹുമാനിക്കുന്നു. മോശം സംഭവങ്ങള്‍നിങ്ങള്‍അഭിമുഖീകരിക്കുമ്പോൾ തങ്ങളെ വിവരമറിയിക്കണം'', വിശാൽ കൂട്ടിച്ചേർത്തു. ചൂഷണം തടയാൻ തമിഴ് സിനിമയിൽ പാനല്‍രൂപീകരിക്കുമെന്നും വിശാൽ പറഞ്ഞു.  

MORE IN ENTERTAINMENT
SHOW MORE