ബാഹുബലിയായി രാജാമണി: പിന്നെ മണിയെ ഓര്‍മിപ്പിച്ച് കണ്ണുനിറയിച്ചു: വിഡിയോ

senthil-spot
SHARE

മിമിക്രി വേദിയിൽ നിന്ന് മലയാളസിനിമയുടെ മണി മുത്തായി മാറിയ കലാഭവൻ മണിയെ വെള്ളിത്തിരയിൽ അവതരിപ്പിച്ച രാജാമണിയുടെ വേറിട്ട പ്രകടനമായിരുന്നു മഴവിൽ മനോരമയുടെ തകർപ്പൻ കോമഡിയിൽ. തിയറ്ററിൽ മികച്ച വിജയം നേടി മുന്നേറുന്ന ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തെ കുറിച്ചുള്ള അനുഭവങ്ങളും സന്തോഷവും പങ്കുവയ്ക്കാൻ കൂടിയായിരുന്നു രാജാമണിയും ഹണി റോസും എത്തിയത്. 

മിമിക്രിയെ പുത്തൻ ട്രെൻഡുകളെ നെഞ്ചേറ്റുന്ന ഇൗ കലാകാരൻ അതിഥിയായി മാറി നിൽക്കാതെ വേദിയിലെത്തി. ബാഹുബലി എന്ന സിനിമയ്ക്ക് വേറിട്ടൊരു സ്പോട്ട് ഡബ്ബിങ് ഒരുക്കിയാണ് രാജാമണി കാഴ്ചക്കാരുടെ മനം കവർന്നത്. പുകവലി ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ബാഹുബലി ചിത്രവുമായി മിക്സ് ചെയ്ത സ്പോട്ട് ഡബ്ബിങിന്റെ വിഡിയോ സോഷ്യൽ ലോകത്തും വൈറലാവുകയാണ്.

മൃഗങ്ങളെ അനുകരിച്ച് വേദിയെ കയ്യടക്കുന്ന കലാഭവൻ മണിയുടെ പാത തന്നെയാണ് രാജാമണിയും പിന്തുടർന്നത്. സിനിമയിലും ഇത്തരത്തിലൊരു സീൻ രാജാമണി അവിസ്മരണീയമാക്കിയിട്ടുണ്ട്.  ഇലക്ഷനിൽ മൽസരിച്ച് ജയിച്ച നായയുടെയും തോറ്റ നായയുടെയും മുഖഭാവങ്ങൾ വേദിയിൽ അവതരിപ്പിച്ചപ്പോൾ കണ്ടിരുന്നവരും ഒരു നിമിഷം കലാഭവൻ മണിയെ ഒാർത്തുപോയി. അത്ര ഹൃദ്യമായിരുന്നു രാജാമണിയുടെ പ്രകടനം. വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE