സുഭാഷ് ഗായി ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസില്‍ പരാതി; ഞെട്ടി ബോളിവുഡ്

kate-sharma-subash-gai
SHARE

ബോളിവുഡിലെ നിർമാതാവ് സുഭാഷ് ഗായിക്കെതിരെ ഗുരുതര ലൈഗിംക ആരോപണവുമായി നടി കേറ്റ് ശർമ്മ രംഹത്ത്. സുഭാഷ് ഗായി തന്നോട് വീട്ടില്‍വരാന്‍പറയുകയും നിര്‍ബന്ധപൂര്‍വ്വം കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തതായി നടി പൊലീസിൽ പരാതി നൽകി. 

ആഗസ്റ്റ് ആറിനാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടക്കുന്നത്. അന്നേ ദിവസം സിനിമയുടെ കാര്യം പറയാനെന്ന പേരില്‍ എന്നെ വീട്ടിലേക്ക് വിളിച്ചു വരുത്തി. അവിടെ ഏകദേശം ആറോളം ആളുകള്‍ ഉണ്ടായിരുന്നു. അവരുടെ മുന്നില്‍വെച്ച് തന്നോട് ഗായി മസാജ് ചെയ്ത് കൊടുക്കാന്‍പറഞ്ഞു. അദ്ദേഹത്തിന്റെ ആഗ്രഹം കേട്ടപ്പോള്‍ ഞാന്‍ആദ്യം ഞെട്ടിയെങ്കിലും സീനിയര്‍ എന്ന ബഹുമാനം നല്‍കി ഞാന്‍ അതിന് സമ്മതിക്കുകയായിരുന്നു. 

തുടര്‍ന്ന് ഏകദേശം രണ്ട് മൂന്ന് മിനിറ്റ് വരെ അദ്ദേഹത്തിന് മസാജ് ചെയ്ത് കൊടുത്ത ശേഷം വാഷ് റൂമില്‍കൈകഴുകാനായി പോയി. എന്നാല്‍ ഗായിക്ക് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് എന്നെ പിന്തുടര്‍ന്ന് വരികയും കെട്ടി പിടിക്കുകയും ചുംബിക്കുകയും ചെയ്തു- കേറ്റ് പരാതിയില്‍പറയുന്നു. തുടര്‍ന്ന് അസ്വസ്ഥയായ ഞാന്‍വീട്ടില്‍പോകണമെന്ന് പറയുകയും എന്നാല്‍ അന്ന് അയാളോടൊപ്പം തങ്ങാന്‍ആവശ്യപ്പെടുകയുമായിരുന്നു- കേറ്റ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ആഴ്ച ഒരു യുവതി സുഭാഷ് ഗായി പീഡിപ്പിച്ചുവെന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. മദ്യപിച്ച ശേഷം ഗായി മോശമായി പെരുമാറുകയും പീഡനത്തിന് ഇരയാക്കിയെന്നുമായിരുന്നു യുവതിയുടെ ആരോപണം.

MORE IN ENTERTAINMENT
SHOW MORE