‘കാര്‍ത്തിക് പല സ്ത്രീകളുടെ പിന്നാലെ പോകുന്ന വിടന്‍’; പാട്ടുലോകത്തെ ഞെട്ടിച്ച് വെളിപ്പെടുത്തല്‍

karthik-chinmayi-sripada
SHARE

ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണത്തിന് തൊട്ടുപിന്നാലെ ഗായകൻ കാർത്തിക്കിനെതിരെയും ഗായിക ചിൻമയിയുടെ ലൈംഗിക ആരോപണം. ട്വിറ്ററിലൂടെയായിരുന്നു കാർത്തിക്കിനെതിരെ ചിൻമയി രംഗത്തുവന്നത്. കാർത്തിക്കിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കിൽ ‘മീ ടു’വിനോട് തന്നെ ചെയ്യുന്ന കടുത്ത അനീതിയായിരിക്കുമെന്നും കാർത്തിക്കിനെതിരെയുളള പോരാട്ടത്തിൽ നിരവധി യുവതികൾ തനിക്കൊപ്പം നിൽക്കുമെന്നും ചിൻമയി പറഞ്ഞു.

രോഗിയെപ്പോലെ നിരവധി സ്ത്രീകളുടെ പിന്നാലെ പോകുന്ന വിടനാണ് കാർത്തിക്ക്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും അശ്ലീലചിത്രങ്ങൾ കൈമാറുന്നത് അയാളുടെ പതിവാണ്. പ്രശസ്തിയുടെ മറവിൽ തന്റെ ചപലതകൾ അയാൾ ഒളിപ്പിച്ചു. വരും ദിവസങ്ങളിൽ നിരവധി പേർ കാർത്തിക്കിനെതിരെ രംഗത്തുവരും. കാർത്തിക്കിനെതിരെ ലൈംഗികരോപണവുമായി പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവതി തനിക്കയച്ച സന്ദേശം ഉൾപ്പെടുത്തി മാധ്യമപ്രവർത്തക സന്ധ്യാമേനേൻ ട്വീറ്റ് ചെയ്തിരുന്നു. സന്ധ്യാമേനോന്റെ ട്വീറ്റ് ഉൾപ്പെടുത്തിയായിരുന്നു ചിൻമയിയുടെ ട്വീറ്റ്.  തൊടാൻ ആഗ്രഹിക്കുന്നുവെന്നും നിന്നെ ഓർത്ത് സ്വയംഭോഗം ചെയ്തിട്ടുണ്ടെന്ന് കാർത്തിക്ക് പറഞ്ഞതായി യുവതിയുടെ സന്ദേശത്തിൽ പറയുന്നു. വെറുപ്പ് തോന്നിക്കുന്ന മനോരോഗിയാണ് കാർത്തിക്കെന്നുളള വിമർശനങ്ങളെ അടിവരയിടുന്നതാണ് ചിൻമയിയുടെ ട്വീറ്റെന്ന് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. 

തന്റെ ആരോപണത്തിന്റെ നിജസ്ഥിതി അറിയാൻ തന്റെ അമ്മയെ വിളിക്കുന്നത് നിർത്തണമെന്നും മാധ്യമപ്രവർത്തകരോട് ചിൻമയി അഭ്യർത്ഥിച്ചു.അവർക്ക് 69 വയസുണ്ട്. ഈ പ്രായത്തിൽ ഇത്രയും  സമർദ്ദം താങ്ങാൻ അവർക്ക് കഴിയില്ല. ദയവായി അവരെ വിളിക്കുന്നത് അവസാനിക്കൂ– ചിൻമയി പറഞ്ഞു. 

വൈരമുത്തുവിനെതിരെ ഉന്നയിച്ച് ആരോപണത്തിൽ ചിൻമയി ഉറച്ചു നിന്നിരുന്നു. തന്റെ കരിയറിന്റെ തുടക്കത്തിൽ നേരിട്ട ദുരനുഭവം വർഷങ്ങൾക്കു ശേഷം പുറത്തു പറഞ്ഞത് വെറും പ്രശസ്തിക്കു വേണ്ടിയാണെന്ന ആരോപിക്കുന്നത് തീർത്തും ബാലിശമാണെന്നും ചിൻമയി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെ പറഞ്ഞു. 

'സ്വിറ്റ്സർലണ്ടിലെ പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ പ്രധാന സംഘാടകനായ സുരേഷിന്റെ വീട്ടിലായിരുന്നു താമസിച്ചത്. അന്നത്തെ കാലത്ത് വിദേശരാജ്യങ്ങളിൽ പരിപാടിക്ക് പോകുമ്പോൾ സംഘാടകരുടെ വീട്ടിൽ താമസിക്കുന്ന കീഴ്്വഴക്കം ഉണ്ടായിരുന്നു. കലാകാരന്മാരെ എല്ലാവരെയും ഹോട്ടലിൽ താമസിപ്പിക്കുന്നത് ചെലവേറിയ കാര്യമായതിനാലാണ് അങ്ങനെ ചെയ്തിരുന്നത്. രണ്ടു ദിവസത്തെ പരിപാടി കഴിഞ്ഞതിനു ശേഷം കൂടെയുണ്ടായിരുന്ന കലാകാരന്മാരെ യാത്രയാക്കിയെങ്കിലും എന്നോടും അമ്മയോടും ഒരു ദിവസം കൂടി സ്വിറ്റ്സർലണ്ടിൽ തങ്ങണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അവരുടെ വീട്ടിൽ തങ്ങുന്നത് അസൗകര്യമാണെന്നും ഹോട്ടലിലേക്ക് മാറണമെന്നും നിർദേശിക്കുകയുമായിരുന്നു. അതെന്തിനെന്ന് അന്വേഷിച്ചപ്പോഴാണ് വൈരമുത്തുവിന്റെ ആവശ്യപ്രകാരമായിരുന്നു അതെന്ന് അറിഞ്ഞത്. സഹകരിച്ചില്ലെങ്കിൽ എന്റെ കരിയർ തന്നെ നശിപ്പിക്കുമെന്ന് വൈരമുത്തു ഭീഷണി മുഴക്കിയിരുന്നു. ഇക്കാര്യം അദ്ദേഹത്തിന്റെ സ്റ്റാഫിനും അറിയാവുന്നതാണ്. എന്തും വരട്ടെയന്നു കരുതി സ്വിറ്റ്സർലണ്ടിൽ നിന്നു തിരിച്ചു പോരുകയായിരുന്നു.’– ചിൻമയി പറഞ്ഞു. 

വൈരമുത്തുവിനെതിരായ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന പ്രചാരണവും ചിന്മയി തള്ളി. 'ആധാറിനെതിരെ തുറന്ന നിലപാടു സ്വീകരിച്ച വ്യക്തിയാണ് ഞാൻ. എല്ലാവരും ആധാർ എടുക്കാൻ ഓടി നടന്നപ്പോൾ അത് ആവശ്യമില്ലെന്നും അത് എടുക്കില്ലെന്നും ഞാൻ പറഞ്ഞിരുന്നു. നോട്ടുനിരോധനത്തിനെയും ഞാൻ വിമർശിച്ചിരുന്നു,' തന്റെ രാഷ്ട്രീയ നിലപാടുകൾ ചിന്മയി വ്യക്തമാക്കി.  എന്നാൽ, ചിന്മയിയുടെ ആരോപണം വൈരമുത്തു നിഷേധിച്ചിരുന്നു. എങ്കിലും, സാമന്ത, സിദ്ധാർത്ഥ് തുടങ്ങിയ യുവതാരങ്ങൾ ചിന്മയിയെ പിന്തുണച്ചു രംഗത്തെത്തി. 

MORE IN ENTERTAINMENT
SHOW MORE