ചെറുചിത്രങ്ങൾക്ക് സർക്കാർ തിയറ്റർ പോലും ഇല്ല; പരാതിയുമായി നിർമ്മതാവ്

shabdham-movie
SHARE

ബിഗ് ബജറ്റ് സിനിമകളുടെ റിലീസിനിടയില്‍ ചെറിയചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ തിയറ്റര്‍പോലും ലഭിക്കാത്തതിന്റെ പരാതിയുമായി ഒരു നിര്‍മാതാവ്. ബിസിനസുകാരനും ഫെയ്സ്ബുക് ആക്ടിവിസ്റ്റുമായ ജയന്താണ് സ്വന്തം ചിത്രമായ ശബ്ദം തിയറ്ററുകളിലെത്തിക്കാന്‍ ബുദ്ധിമുട്ടിയത്. സംസ്ഥാനത്തെ ഒമ്പത് സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. 

സിനിമയുടെ പേര് തന്നെ ശബ്ദമെന്നാണെങ്കിലും തന്റെ ശബ്ദം ആരും കേള്‍ക്കാനില്ലെന്ന പരാതിയാണ് ചിത്രത്തിന്റെ നിര്‍മാതാവും അതില്‍ അഭിനയിക്കുകയും ചെയ്ത ജയന്തിനുള്ളത്. ഒാണചിത്രങ്ങള്‍ മാറ്റിവച്ചതോടെ പുനക്രമീകരിക്കപ്പെട്ട തിയറ്റര്‍ ഷെഡ്യൂളിലാണ് ചെറിയചിത്രങ്ങള്‍ക്ക് ഭീഷണിയായത്. ഇപ്പോഴത്തെ അവസ്ഥയില്‍ ചെറിയ ചിത്രമായതുകൊണ്ട് പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ തിയറ്ററുകള്‍പോലും തയാറല്ല. ഒടുവില്‍ തിരുവനന്തപുരത്തെ നിള തിയറ്റററില്‍ പ്രദര്‍ശിപ്പിക്കാന്‍ അധികൃതര്‍ തയാറായി. ഒപ്പം സംസ്ഥാനത്തെ സ്വകാര്യതിയറ്ററുകളിലെ ഒമ്പത് സ്ക്രീനുകളിലും ചിത്രം പ്രദര്‍ശിപ്പിക്കും. 

ഭിന്നശേഷിക്കാരും സഹോദരങ്ങളുമായ സോഫിയയും റിച്ചാര്‍ഡും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. മാധ്യമപ്രവര്‍ത്തകനായ പി.കെ.ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

MORE IN ENTERTAINMENT
SHOW MORE