'നാവ് മുഖത്തു തട്ടിച്ചു, അനുവാദമില്ലാതെ ചുംബിച്ചു'; നടിക്കെതിരെയും മീ ടൂ; മാപ്പുപറച്ചില്‍

athithi-kanis
SHARE

ലോകത്ത് എല്ലായിടത്ത് നിന്നും സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. പുരുഷന്മാരായ സഹപ്രവര്‍ത്തകരെ കുറിച്ചായിരുന്നു ഇതുവരെ ആരോപണങ്ങള്‍ വന്നിരുന്നത്. എന്നാല്‍ അതിഥി മിത്തല്‍ എന്ന നടിയ്‌ക്കെതിരെ ആരോപണവുമായി ബോളിവുഡിലെ മറ്റൊരു നടി രംഗത്തെത്തിയിരിക്കുകയാണ്. കനീസ് സുർക്കയെന്ന കോമഡി താരമാണ് അതിഥി തന്നെ ബലമായി ചുംബിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

2016 ല്‍ നടന്ന സംഭവമാണ് മീ ടൂ ക്യാംപയിനിലൂടെ നടി വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു സ്റ്റേജ് ഷോ നടക്കുന്നതിനിടെ അതിഥി സ്‌റ്റേജില്‍ കയറി വരികയും തന്നെ ബലമായി ചുണ്ടില്‍ ചുംബിച്ചുവെന്നുമാണ് കനീസിന്റെ ആരോപണം. 'രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കോമഡി പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം. നൂറ് കണക്കിന് ആളുകള്‍ നിറഞ്ഞിരുന്ന സദസിന് മുന്നില്‍ വെച്ച് അതിഥി മിത്തല്‍ സ്റ്റേജിലേക്ക് കയറി വരികയും എന്റെ ചുണ്ടില്‍ ശക്തമായി ചുംബിക്കുകയും ചെയ്തു. 

എന്റെ സമ്മതമില്ലാതെ അവരുടെ നാക്ക് എന്റെ മുഖത്ത് വെച്ചു. ആ സമയത്തും ഞാന്‍ സ്‌റ്റേജില്‍ നില്‍ക്കുകയായിരുന്നു. ഒരിക്കല്‍ താന്‍ അവരോട് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ അവര്‍ ആദ്യം എന്നോട് മാപ്പ് പറഞ്ഞു. എന്നാല്‍ പിന്നീട് തന്നെ ഭീഷണിപ്പെടുത്തുകയും വിഷമിപ്പിക്കുകയും ചെയ്തു. എന്നാല്‍ അന്നത്തെ അനുഭവം തന്നെ ഇപ്പോഴും വേട്ടയാടുന്നു.' കനീസ് കഴിഞ്ഞ ദിവസമാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. 

ആരോപണത്തിൽ വിശദീകരണവുമായി അതിഥിയും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. '2016ൽ ഒരു തുറന്ന സ്റ്റേജ് ഷോയ്ക്കിടെയായിരുന്നു സംഭവം. കനീസീയിരുന്നു അതിന്റെ അവതാരക. എന്നെ സ്റ്റേജിലേക്ക് ക്ഷണിച്ചപ്പോൾ മൈക്ക് വാങ്ങി ഞാൻ കനിസിന്റെ ചുണ്ടുകളിൽ ചുംബിച്ചു. പക്ഷേ അതൊരിക്കലും ഒരു ലൈംഗിക ചുവയോടെ ആയിരുന്നില്ല. തമാശയ്ക്കാണ് അങ്ങനെ ചെയ്തത്. പക്ഷേ അത് കനീസിന് മോശമായി അനുഭവപ്പെട്ടു എന്നതില്‍ ഞാൻ ഖേദിക്കുന്നു. 

നിരുപാധികം മാപ്പ് ചോദിക്കുന്നു.  ഒരു വര്‍ഷം മുൻപ് കനീസിനെ കണ്ടപ്പോൾ അവർ ഇക്കാര്യം എന്നോട് പറഞ്ഞിരുന്നു. അന്ന് ഞാൻ അവരോട് മാപ്പ് ചോദിക്കുകയും എന്റെ ഭാഗം ന്യായീകരിക്കുകയും ചെയ്തിരുന്നു. അന്ന് അവർ അത് മനസിലാക്കിയതുമാണ്'. ഇതാണ് സംഭവത്തിൽ അതിഥിയുടെ പ്രതികരണം.

MORE IN ENTERTAINMENT
SHOW MORE