വിവാഹം വൈകുന്നതിന്റെ കാരണം; ഷംനയുടെ തുറന്നുപറച്ചിൽ; വിഡിയോ

shamna-kasim-marriage
SHARE

ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് ഷംന കാസിം മലയാളിമനസ്സുകളിൽ ചേക്കേറിയത്. സ്റ്റേഷ് ഷോകളില്‍ സജീവമായ താരം ഒരിടവേളക്ക് ശേഷം മലയാളസിനിമയിലും സജീവമാകാനൊരുങ്ങുകയാണ്. 

മഴവിൽ മനോരമയുടെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ഷംന. വൈക്കം വിജയലക്ഷ്മിക്കൊപ്പമാണ് ഷംനയെത്തിയത്. വിജയലക്ഷ്മി വിവാഹവിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെയാണ് റിമി ഷംനയോട് വിവാഹത്തെക്കുറിച്ച് ചോദിച്ചത്.

വീട്ടിൽ നിന്ന് രക്ഷപെട്ട് ഇവിടെ വന്നിരുന്നാലും ഉപദ്രവമാണെന്ന് പറഞ്ഞ് ഷംന മറുപടി പറഞ്ഞുതുടങ്ങി. ''രാവിലെയും ഉച്ചയ്ക്ക് രാത്രി ഭക്ഷണം തരുന്നതു പോലെയാണ് മമ്മി കല്യാണത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. പടച്ചോൻ എനിക്ക് വിധിച്ചിട്ടുണ്ടെങ്കില്‍ കല്യാണം എന്തായാലും ന‌ടക്കും. 

''കല്യാണം കഴിക്കും അന്ന് എന്ന് എനിക്കു പറയാൻ പറ്റില്ല. വരുന്ന ആലോചനകൾക്ക് എന്റെ കാസ്റ്റ് ഒരു പ്രശ്നമാണ്. എല്ലാം നിർത്തണം. ഡാൻസ് നിർത്തണം, അഭിനയിക്കരുത്. ഞങ്ങൾക്ക് ഇഷ്ടാവുന്നതിന് അവർ അങ്ങനെയാരു അജണ്ഡ വയ്ക്കും. ചെക്കന്റെ ഇഷ്ടവും തീരുമാനവും മാത്രമല്ലല്ലോ കല്യാണത്തിൽ’’ ഷംന പറഞ്ഞു.

അന്യമതത്തിൽ നിന്ന് ഷംനയെ ഇഷ്ടമുള്ള ഒരാൾ വന്നാൽ എന്തുചെയ്യുമെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: ''എനിക്കതൊരു പ്രശ്നമല്ല. എന്നാൽ മമ്മിയെ ഒരിക്കലും വേദനിപ്പിക്കാനാകില്ല. മമ്മിയുടെ സന്തോഷമാണ് വലുത്. എന്റെ വീട്ടിലെല്ലാവരും വിവാഹത്തിനായി കാത്തിരിക്കുകയാണ്. ഞങ്ങൾ അഞ്ചുമക്കളാണ്. ബാക്കി നാല് പേരും എന്റെ കല്യാണത്തിനായി കാത്തിരിക്കുന്നത്. വിവാഹക്കാര്യം അവർക്ക് വിട്ടുകൊടുത്തിരിക്കുകയാണെന്നും ഷംന പറഞ്ഞു.

പാട്ടുപാടുന്ന ആളെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഷംന പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE