സൂര്യ ചിത്രത്തിൽ മോഹൻലാൽ ഇന്ത്യൻ പ്രധാനമന്ത്രി? ആകാംക്ഷയേറ്റി ചിത്രങ്ങൾ

surya-lal-film
SHARE

ലൂസിഫറിന് പിന്നാലെ തമിഴിലും രാഷ്ട്രീയം പറയാൻ ഒരുങ്ങുകയാണോ മോഹൻലാൽ?  ആരാധകരുടെ ആവേശം ഇരട്ടിയാക്കുകയാണ് മോഹന്‍ലാലും സൂര്യയും ഒരുമിക്കുന്ന കെ വി ആനന്ദ് ചിത്രം. ചിത്രത്തെ കുറിച്ചുള്ള വിശദവിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രമാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലായിരിക്കുന്നത്.

സൂര്യയ്ക്കും മോഹന്‍ലാലിനുമൊപ്പം ആര്യയും സമുദ്രക്കനിയും ബൊമാന്‍ ഇറാനിയുമൊക്കെ ഒന്നിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കുമെന്നല്ലാതെ ഇവരുടെയൊന്നും കഥാപാത്രങ്ങളെക്കുറിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. എന്നാല്‍ പ്രചരിക്കുന്ന ഒരു ലൊക്കേഷന്‍ സ്റ്റില്ലില്‍ നിന്ന് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത് ഒരു രാഷ്ട്രീയനേതാവിന്റെ വേഷമാണെന്ന അഭ്യൂഹങ്ങളും സജീവമായിരിക്കുകയാണ്. എന്നാല്‍ വെറുമൊരു രാഷ്ട്രീയനേതാവല്ല, മറിച്ച് പ്രധാനമന്ത്രിയുടെ വേഷത്തിലാവാം ലാല്‍ എത്തുകയെന്നാണ് ഏറ്റവും പുതിയ വിവരം. പ്രധാനമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥന്റെ വേഷത്തിലാകും സൂര്യ എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്. 

ചിത്രത്തിന്റെ കുളു, മണാലി ലൊക്കേഷനില്‍ നിന്നുള്ള ഒരു സ്റ്റില്‍ അനുസരിച്ച് മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ റോളിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ചന്ദ്രകാന്ത് വര്‍മ്മ എന്നാണ് കഥാപാത്രത്തിന്റെ പേര്. പ്രധാനമന്ത്രി പങ്കെടുക്കുന്ന ഒരു വാര്‍ഷിക ചടങ്ങിന് പുറത്തുവച്ചിരിക്കുന്ന ഫ്‌ളെക്‌സിന്റെ ചിത്രം എന്ന നിലയ്ക്കാണ് പ്രചരിക്കുന്ന ലൊക്കേഷൻ ചിത്രം. 

ലണ്ടനില്‍ ചിത്രീകരണം ആരംഭിച്ച സിനിമ നിര്‍മ്മിക്കുന്നത് ലൈക പ്രൊഡക്ഷന്‍സാണ്. ഉയര്‍ന്ന ബജറ്റിലാണ് നിര്‍മ്മാണം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേനിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായ അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്റെ ക്യാമറ. സൂര്യയുടെ കരിയറിലെ 37-ാം ചിത്രമാണിത്. സയ്യേഷയാണ് നായിക.

MORE IN ENTERTAINMENT
SHOW MORE