അവളെ കൊണ്ടുവിടാൻ ഞാനിവിടെ പലവട്ടം വന്നിട്ടുണ്ട്; അന്ന് ചാനൽ ചർച്ചയിൽ പൃഥ്വി; വിഡിയോ

supriya-raju
SHARE

‘പ്രേമമെന്നാൽ എന്താണ് രാജു...അത് കരളിനുള്ളിലെ സുപ്രിയയാണെ’ന്ന് പൃഥ്വി ഒരു വേദിയിൽ പാടിയത് സോഷ്യൽ ലോകത്ത് വൈറലായിരുന്നു. മലയാള സിനിമയിലെ മാതൃകാ ദമ്പതികളിലൊരാളാണ് ഇരുവരും. ഇപ്പോഴിതാ പൃഥ്വിയുടെ ഒരു പഴയ അഭിമുഖം സോഷ്യൽ ലോകത്ത് പങ്കുവച്ചിരിക്കുകയാണ് സുപ്രിയ. മാധ്യമപ്രവര്‍ത്തകയായിരുന്ന സുപ്രിയയെ പൃഥ്വിരാജ് 2011ലാണ് വിവാഹം ചെയ്യുന്നത്. ഏറെ നാളത്തെ പ്രണയത്തിനും സൗഹൃദത്തിനും ശേഷമായിരുന്നു വിവാഹം. 2012ല്‍ പുറത്തിറങ്ങിയ, തന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം 'അയ്യാ'യുടെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിന് സുപ്രിയ പ്രവർത്തിച്ചിരുന്ന എൻഡിടിവിയ്ക്ക് നൽകിയ അഭിമുഖമാണ് ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്.   

തന്റെ ഭാര്യ സുപ്രിയ ഒരു മുന്‍ എന്‍ഡിടിവി റിപ്പോര്‍ട്ടറാണെന്നും ഇപ്പോള്‍ താന്‍ എന്താണോ അതിന് കാരണം ആ സ്ഥാപനമാണെന്നും സുപ്രിയ തന്നോട് പലപ്പോഴും പറഞ്ഞിട്ടുള്ളതായി പൃഥ്വിരാജ് പറഞ്ഞു. പിന്നാലെ അഭിമുഖകാരി തങ്ങളുടെ മുന്‍ സഹപ്രവര്‍ത്തക റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത എന്ന മുഖവുരയോടെ സുപ്രിയ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത പ്ലേ ചെയ്യുകയായിരുന്നു. പ്രണയകാലത്ത് പലപ്പോഴും സുപ്രിയയെ ഡ്രോപ്പ് ചെയ്യാന്‍ ഇവിടെ എത്തിയിരുന്നെന്നും പൃഥ്വി അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.  

'ഞങ്ങള്‍ അടുപ്പം തുടങ്ങിയ കാലത്ത് സുപ്രിയ എന്‍ഡിടിവിയില്‍ ജോലി ചെയ്യുകയാണ്. പലപ്പോഴും ഞാന്‍ ഓഫീസിലേക്ക് ഡ്രോപ്പ് ചെയ്തിട്ടുണ്ട്. ജനറല്‍ വാര്‍ത്തകള്‍ താന്‍ ഏറെ ആസ്വദിച്ചാണ് ചെയ്തിരുന്നതെന്നും ഇപ്പോഴും താന്‍ അത് മിസ് ചെയ്യുന്നുണ്ടെന്നും സുപ്രിയ തന്നോട് പറഞ്ഞിട്ടുണ്ടെന്നും പൃഥ്വി പറയുന്നു.' സമൂഹമാധ്യമങ്ങളില്‍ 'ത്രോബാക്ക് തേസ്‌ഡേ' എന്ന പേരില്‍ ട്രെന്റിംഗ് ആയിക്കൊണ്ടിരിക്കുന്ന ഓര്‍മ്മ പങ്കുവെക്കലിന്റെ ഭാഗമായാണ് ഇന്‍സ്റ്റഗ്രാമിലൂടെ സുപ്രിയ ഈ വീഡിയോ പങ്കുവച്ചത്.

MORE IN ENTERTAINMENT
SHOW MORE