ബോളിവുഡ് താരങ്ങൾക്കൊപ്പം പന്തുതട്ടി നിക്ക്; കയ്യടിച്ച് പ്രിയങ്ക

nick-priyanka-football
SHARE

ബോളിവുഡ് താരങ്ങൾ‌ക്കൊപ്പം ഫുട്ബോൾ കളിച്ച് പ്രിയങ്ക ചോപ്രയുടെ പ്രതിശ്രുതവരൻ നിക്ക് ജോനാസ്. പ്രിയങ്കയെ കാണാൻ മുംബൈയിലെത്തിയ നിക്ക് താരങ്ങൾ പങ്കെടുത്ത സൗഹൃദമത്സരത്തിൽ പങ്കാളിയാകുകയായിരുന്നു. 

ബോളിവുഡ് താരങ്ങളായ ആദിത്യ റോയ് കപൂർ. ഇഷാൻ ഖതർ, തുടങ്ങിയവരും ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയും നിക്കിനൊപ്പം പന്തുതട്ടി. പ്രിയങ്കയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. 

കഴിഞ്ഞ ദിവസം മുംബൈയിലെ റസ്റ്ററന്റിൽ നിന്ന് ഇരുവരും ഇറങ്ങിവരുന്ന ചിത്രങ്ങൾ വൈറലായിരുന്നു. 

ആഗസ്റ്റിൽ മുംബൈയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹം ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ഫര്‍ഹാൻ അക്തറിനൊപ്പം ദ സ്കൈ ഈസ് പിങ്ക് എന്ന ചിത്രമാണ് പ്രിയങ്കയുടേതായി പുറത്തിറങ്ങാനുള്ളത്. അടുത്ത വർഷമാണ് ചിത്രത്തിന്റെ റിലീസ്. 

MORE IN ENTERTAINMENT
SHOW MORE