ഇരയാക്കി തരംതാഴ്ത്തേണ്ട; എനിക്കൊരു പേരുണ്ട്’; പ്രിയങ്കയോട് രോഷത്തോടെ തനുശ്രീ

priyanka-tanusree
SHARE

കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ നടി തനുശ്രീ ദത്തയ്ക്ക് പിന്തുണയുമായി ബോളിവുഡിലെ പല താരങ്ങളും രംഗത്തെത്തിയിരിക്കുകയാണ്. സിനിമാ സെറ്റിൽ വച്ച് പ്രശസ്ത നടൻ നാന പടേക്കർ തന്നെ ഉപദ്രവിച്ചുവെന്ന് തനുശ്രീ പറഞ്ഞതും ഞെട്ടലോടെയാണ് ബോളിവുഡ് കേട്ടത്. നടിമാരായ പ്രിയങ്ക ചോപ്ര, സോനം കപൂർ, ട്വിങ്കിൾ ഖന്ന, പരിണീതി ചോപ്ര, റിച്ച ഛദ്ദ, സ്വര ഭാസ്കർ, സംവിധായകൻ അനുരാഗ് കശ്യപ് എന്നിവരാണ് പിന്തുണയറിയിച്ചത്. തനിക്ക് പിന്തുണ ലഭിക്കുന്നതിൽ സന്തോഷവതിയാണ് തനുശ്രീ. എന്നാൽ പ്രിയങ്കയുടെ പിന്തുണ അത്ര രസിച്ചിട്ടില്ല തനുശ്രീയ്ക്ക്. കാരണം പ്രിയങ്ക ഇര എന്ന് അഭിസംബോധന ചെയ്താണ് ട്വീറ്റ് ഇട്ടിരിക്കുന്നത്. ലോകം ഇരകളെ വിശ്വസിക്കണം എന്നാണ് പ്രിയങ്ക കുറിച്ചത്. 

ഇതിനെതിരെ പ്രതികരിച്ചരിച്ച് തനുശ്രീ രെഗത്തെത്തി. 'പ്രിയങ്ക ഇക്കാര്യത്തിൽ പ്രതികരിച്ചതിൽ അദ്ഭുതമുണ്ട്. ഈ സമയത്ത് ഇത് ചെയ്തതിൽ സന്തോഷം. പക്ഷേ എന്നെ ഒരു ഇര ആക്കി തരംതാഴ്ത്തേണ്ട ആവശ്യമില്ല. എനിക്കൊരു പേരുണ്ട്, ഒരു കഥയുണ്ട്, ഞാൻ പുറത്തുകൊണ്ടു വരാൻ ശ്രമിക്കുന്ന സത്യമുണ്ട്. ഇത് എനിക്ക് വേണ്ടി മാത്രമുള്ള പോരാട്ടമല്ല, മറിച്ച് വരും തലമുറയ്ക്ക് കൂടി വേണ്ടിയുള്ളതാണ്. പലരും ഇതിന് അനുകൂലമായി നിലപാട് എടുത്ത് വരുന്നുണ്ട്. പക്ഷേ എന്നെ സത്യസന്ധമായി പിന്തുണയ്ക്കുന്നവരെയാണ് എനിക്ക് ആവശ്യം. എന്തായാലും കൂടെ നിൽക്കുന്ന എല്ലാവർക്കും നന്ദി.' തനുശ്രീ പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തനുശ്രീ പറഞ്ഞത്. 

സിനിമാസൈറ്റിൽ വെച്ച് നാന പടേക്കർ തന്നെ ഉപദ്രവിച്ചുവെന്ന് പത്തുവർഷങ്ങൾക്കു ശേഷമാണ് തനുശ്രീ വെളിപ്പെടുത്തിയത്. 2009 ൽ പുറത്തിറങ്ങിയ  'ഹോണ്‍ ഒ.കെ' എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് അയാൾ‌ എന്നോട് മോശമായി പെരുമാറിയത്. തന്നെ ബോളിവുഡിലെ പ്രശസ്തനായ താരം പീഡിപ്പിച്ചുവെന്ന് പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായാണ് തനുശ്രീ ദത്ത നടന്റെ പേര് തുറന്നു പറയുന്നത്. നാന പടേക്കര്‍ സ്ത്രീകളോട് ഏറ്റവും മോശമായി പെരുമാറുന്നയാളാണെന്ന് ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിയാമെന്നും എന്നാല്‍ ഇക്കാര്യം ആരുംഗൗരവത്തിലെടുക്കാറില്ലെന്നും തനുശ്രീ ആരോപിക്കുന്നു. തനുശ്രീക്ക് മറുപടിയുമായി നാനാ പടേക്കറും രംഗത്തെത്തിയിരുന്നു. 

MORE IN ENTERTAINMENT
SHOW MORE