'സിഗരറ്റ് വലിക്കുന്നവര്‍ ഇന്ത്യൻ പൗരൻമാരല്ലേ?' വൈറലായി ആ ബജറ്റ് സീൻ, വിഡിയോ

tovino-theevandi
SHARE

തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ടോവിനോയുടെ 'തീവണ്ടി'. നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ രസകരമായ ഒരു വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. 

ചിത്രത്തിൽ ചെയിന്‍ സ്‌മോക്കറായാണ് ടോവിനോ എത്തുന്നത്. 25 ദിവസം പിന്നിട്ട് മുന്നേറുന്ന ചിത്രത്തിലെ ‘ബജറ്റ്’ സീനാണ് പ്രോമോഷന്‍റെ ഭാഗമായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചെയിന്‍ സ്മോക്കറായ ബിനീഷ് എന്ന കഥാപാത്രം സിഗരറ്റിന്‍റെ വില ഉയര്‍ത്തിയതിനെപ്പറ്റി പറഞ്ഞ് തര്‍ക്കിക്കുന്ന വീഡിയോയാണിത്‌. 

പുതുമുഖ നടി സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി, സുധീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE