മണിയുടെ കഥയെത്തി; തിരയിലെ മരണകാരണം എന്ത്? കണ്ണുനിറഞ്ഞ് കാണികൾ, വിഡിയോ

mani-life-story
SHARE

കണ്ണീരിൽ കുതിർന്ന ചിരിയുമായി തിയറ്റർ വിട്ടവർ പറയുന്നു.. ‘ഇത് ഞങ്ങടെ മണിച്ചേട്ടന്റെ കഥയാ. രാജാമണി മണിച്ചേട്ടനായി അഭിനയിക്കുകയല്ല ജീവിക്കുകയാ..’ ഇൗ മൗത്ത് പബ്ലിസിറ്റിയാണ് ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ആദ്യ വിജയമെന്ന് ഉറപ്പിച്ച് പറയാം. അത്രത്തോളം ഹൃദ്യമായി മണിയുടെ ജീവിതം അവതരിപ്പിച്ചെന്ന് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകനും സമ്മതിക്കുന്നു. കലാഭവൻ മണിയുടെ ജീവിതം ആസ്പദമാക്കി വിനയൻ ഒരുക്കിയ ചാലക്കുടിക്കാരൻ ചങ്ങാതിക്ക് തിയറ്ററുകളിൽ ആദ്യ ദിനം മികച്ച പ്രതികരണം. 

സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ മണിയുടെ ഓർമകളിൽ കണ്ണീരണിഞ്ഞാണ് പുറത്തുവരുന്നത് . സ്റ്റേജ് ഷോകളിലൂടെയും മിമിക്രി പരിപാടികളിലൂടെയും ശ്രദ്ധേയനായ രാജാമണിയാണ് മണിയെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ കഴിഞ്ഞുപുറത്തിയപ്പോൾ നാടകീയ രംഗങ്ങൾക്കാണ് രാജാമണിയും സാക്ഷിയായത്. പല ആളുകളും കരഞ്ഞുകൊണ്ട് രാജാമണിയെ കെട്ടിപ്പിടിച്ചു. ആളുകളുടെ പ്രതികരണത്തിൽ രാജാമണിയും വികാരധീനനായി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിൽ മണിയെ നായനാക്കിയപ്പോൾ കിട്ടിയ പ്രതികരണങ്ങൾക്ക് സമാനമാണ് രാജാമണിയുടെ അഭിനയത്തിന് പ്രേക്ഷകർ നൽകുന്നതെന്ന് സംവിധായകൻ വിനയൻ പറഞ്ഞു.

വേർപിരിഞ്ഞുപോയ പ്രിയതാരത്തിന്റെ ജീവിതം തിരശീലയിൽ കാണുന്നതിന്റെ സന്തോഷത്തിലും സങ്കടത്തിലും കണ്ണുനിറഞ്ഞാണ് പ്രേക്ഷകർ തിയറ്ററുകളിൽ നിന്നിറങ്ങുന്നത്. മണിയുടെ ജീവിതത്തിന്റെ ആദ്യകാലം മുതൽ മരണം വരെയുള്ള സംഭവങ്ങൾ ചിത്രത്തിൽ ആവിഷ്കരിക്കുന്നുണ്ട്.

MORE IN ENTERTAINMENT
SHOW MORE