നിങ്ങളുടെ ഡിക്യു, എന്‍റെ പ്രിയപ്പെട്ടവൻ; ദുൽഖറിനെപ്പറ്റി വാതോരാതെ റാണ

rana-dq
SHARE

ദുൽഖർ സൽമാനെയും ബാംഗ്ലൂർ ഡേയ്സിനെയും വാതോരാതെ പ്രശംസിച്ച് ബാഹുബലി താരം റാണ ദഗുബാട്ടി. ദുൽഖർ  നല്ലൊരു നടനാണെന്നും തൻറെ അടുത്ത സുഹൃത്തു കൂടിയാണെന്നും റാണ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ദുൽഖറിൻറെ വളർച്ചയിൽ ഏറെ സന്തോഷിക്കുന്ന ആളാണ് താെനന്നും അദ്ദേഹത്തിനോടൊപ്പം അഭിനയിക്കാൻ താത്പര്യമുണ്ടെന്നും റാണ കൂട്ടിച്ചേർത്തു. 

ബാംഗ്ലൂർ ഡേയ്സ് തമിഴില്‍ റീമേക്ക് ചെയ്തപ്പോൾ അതിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച വേഷം കൈകാര്യം ചെയ്തത് റാണയായിരുന്നു. എന്നാൽ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയില്ലെന്നും ഇത്ര നല്ലൊരു സിനിമക്ക് റീമേക്ക് വേണ്ടിയിരുന്നില്ലെന്നുമാണ് താൻ കരുതുന്നതെന്നും റാണ പറഞ്ഞു. ഫഹദ് ഫാസിൽ അവതരിപ്പിച്ച കഥാപാത്രം ചെയ്യാനാതിൻറെ സന്തോഷവും താരം പ്രകടിപ്പിച്ചു. 

റാണയുമായുളള സൗഹൃദത്തെക്കുറിച്ച് ദുൽഖറും മുൻപ് സംസാരിച്ചിട്ടുണ്ട്. നാഗചൈതന്യയിലൂടെയാണ് ദുൽഖർ റാണയെ പരിചയപ്പെടുന്നത്. നാഗചൈതന്യയുടെ ഉറ്റ സുഹൃത്താണ് റാണ. അങ്ങനെയാണ് റാണയുമായുളള സൗഹൃദം തുടങ്ങുന്നത്. സിനിമയ്ക്ക് അപ്പുറത്തുളള സ്നേഹബന്ധം തങ്ങൾക്കിടയിലുണ്ടെന്നും ദുൽഖർ പറഞ്ഞിരുന്നു.

MORE IN ENTERTAINMENT
SHOW MORE