'എനിക്കും വേണം വാട്സാപ്പ്'; ഞെട്ടിക്കുന്ന മേക്ക്ഓവറിൽ സുഡാനിയിലെ ഉമ്മമാർ

sudani-mothers-new
SHARE

അമ്പരിപ്പിക്കുന്ന മേക്ക് ഓവറിൽ സുഡാനിയിലെ ഉമ്മമാർ. സംസ്ഥാന അവാർഡ് നേടിയ രാഹുൽ റിജി നായരുടെ ഏറ്റവും പുതിയ ചിത്രമായ ഡാകിനിയുടെ ട്രെയിലറിലാണ് ഇരുവരും വ്യത്യസ്ത ഗെറ്റപ്പിൽ എത്തിയിരിക്കുന്നത്. 

നാട്ടുമ്പുറത്തെ ഉമ്മമാരായി പ്രേക്ഷകമനസ്സുകൾ കീഴടക്കിയ സാവിത്രി ശ്രീധരൻ, സരസ ബാലുശേരി എന്നിവർ ഫ്രോക്കണിഞ്ഞാണ് ഡാകിനിയിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഹിറ്റായതിന് പിന്നാലെ ട്രെയിലറും പ്രേക്ഷകർ ഏറ്റെടുത്തു. 

ഫഹദ് ഫാസിലാണ് ട്രെയിലർ റിലീസ് ചെയ്തത്. രാഹുൽ തന്നെയാണ് തിരക്കഥയും. 

സേതു ലക്ഷ്മി, പോളി വത്സൻ, ചെമ്പൻ വിനോദ്, അജു വർഗീസ്, സൈജു കുറുപ്പ്, അലൻസിയർ, ഇന്ദ്രൻസ്, രഞ്ജിത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. എല്ലാവരും വ്യത്യസ്ത ഗെറ്റപ്പിലാണ് ചിത്രത്തിലെത്തുന്നത്. 

MORE IN ENTERTAINMENT
SHOW MORE