ആ സിദ്ധൗഷധം പകർന്ന മധു സാറിന് ലാലിന്റെ പിറന്നാൾ മധുരം, മുത്തം

mohanlal-madhu
SHARE

മലയാള സിനിമയിലെ മുതിർന്ന നടന്‍ മധുവിന് ഇന്ന് 85-ാം പിറന്നാൾ. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത് ആശംകൾ നേർന്നിരിക്കുകയാണ് മോഹൻലാൽ. മധുവിനും കുടുംബാംഗങ്ങൾക്കുമൊപ്പമായിരുന്നു ആഘോഷം.

ചിത്രത്തിനൊപ്പം ലാൽ ഇങ്ങനെ കുറിക്കുകയും ചെയ്തു. 'കാലുഷ്യമില്ലാത്ത മനസ്സാണ് ദീർഘായുസ്സിനുള്ള സിദ്ധൗഷധം എന്ന് എന്നെയും നിങ്ങളേയും പഠിപ്പിക്കുന്നു ഈ വലിയ മനുഷ്യൻ!

എന്‍റെ പ്രിയ  മധു സാറിന് കടലോളം സ്നേഹവും ജന്മദിനാശംസകളും'. പ്രിയദർശൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിൽ' മധു വേഷമിടുന്നുണ്ട്. 

MORE IN ENTERTAINMENT
SHOW MORE