കട്ടക്കലിപ്പുമായി കുമ്പാരീസ്; യൂട്യൂബിൽ തരംഗമായി പ്രൊമോ ഗാനം

kumbarees
SHARE

ക്വീന്‍ ഫെയിം അശ്വിന്‍ ജോസ്, എല്‍ദോ മാത്യു, ജെന്‍സണ്‍ (മാട) ഷാലു റഹിം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സാഗര്‍ ഹരി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന കുമ്പാരിസിന്റെ പ്രൊമോ ഗാനം ഇന്നലെ പുറത്തിറങ്ങി.  ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ ഒരു ലക്ഷത്തിലധികം കാഴ്ചക്കാർ വീഡിയോ കണ്ടു കഴിഞ്ഞു. ഒരു ചായക്കടയുടെ പശ്ചാത്തലത്തില്‍ തുടങ്ങി  കട്ടകലിപ്പിലാണ് അവസാനിക്കുന്ന ഗാനം  ഒരു ആക്ഷന്‍ പാക്ക്ഡ് യുവ ചിത്രമായിരിക്കും. ഗാനത്തിന്റെ രചന അശ്വിന്‍ കൃഷ്ണയും സംഗീതം ഷിബു സുകുമാരനുമാണ്. ഷിബു തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

അഗ്രോ ഫിലിം സൊസൈറ്റിയുടെ ബാനറിൽ വിഷ്ണു ശർമ്മയാണ് ചിത്രം  നിർമ്മിക്കുന്നത്. പുതുമുഖ താരങ്ങളായ റോണ, അസ്ത്രാ ലക്ഷ്മി, ഷാനു ബൂട്ടോ, അൻസാർ, സുജിത്ത്, ശ്രീകാന്ത്, ജിജോ ജോർജ്  എന്നിവരെ കൂടാതെ മലയാളത്തിലെ മുൻനിര താരങ്ങളും ഇതിൽ പ്രധാന വേഷത്തിൽ എത്തുന്നു. നാലു  സുഹൃത്തുക്കളുടെ കഥ പറയുന്ന കുമ്പാരീസ് തികച്ചും കോമഡി ത്രില്ലർ വിഭാഗത്തിൽ പെടുന്നു.   നവംബര്‍ ആദ്യ വാരം ഷൂട്ടിംഗ് ആരംഭിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ശ്രീകാന്ത് ഈശ്വറും എഡിറ്റർ അശ്വിൻ കൃഷ്ണയാണ്.  

MORE IN ENTERTAINMENT
SHOW MORE