മുകേഷ് അംബാനിയുടെ കൈപിടിച്ച് ഇഷ; സുന്ദരിയായി നിത; ഇറ്റലിയിലെ ആഘോഷരാവ്

isha-ambani-anand-new
SHARE

വിവാഹനിശ്ചയ ചടങ്ങിൽ മുകേഷ് അംബാനിയുടെ കൈപിടിച്ച് ഇഷ അംബാനി. ഇറ്റലിയിലെ ലേക്ക് കോമോയിൽ നടന്ന ആഘോഷചടങ്ങിലേക്കാണ് അച്ഛന്റെ കൈപിടിച്ച് അതിസുന്ദരിയായി ഇഷ എത്തിയത്. 

അംബാനിക്കും ഇഷക്കും പിന്നിലായി ആകാശ് അംബാനിയെയും പ്രതിശ്രുതവധു ശ്ലോക മേഹ്‌തയെയും കാണാം. മൂന്നുദിവസമായാണ് ചടങ്ങുകൾ ഒരുക്കിയിരുന്നത്. 

പിരാമൽ വ്യവസായ ഗ്രൂപ്പ് തലവൻ അജയ് പിരാമലിന്റെ മകൻ ആനന്ദ് ആണ് വരൻ. ഇഷയും ആനന്ദും ചെറുപ്പകാലം മുകലേ സുഹൃത്തുക്കളാണ്. 

പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്, ഷാരൂഖ് ഖാൻ, ആമിർ ഖാൻ, കരൺ ജോഹർ, ആലിയ ഭട്ട്, സോനം കപൂർ, ജാൻവി കപൂർ, ഖുശി കപൂർ തുടങ്ങി വൻതാരനിരയാണ് ഇറ്റലിയിലെത്തിയത്. 

ഡിസംബറിൽ ആകാശ്–ശ്ലോക വിവാഹത്തിനൊപ്പമാകും ആനന്ദ്–ഇഷ വിവാഹവും. അടുത്തിടെ മുംബൈയിൽ വെച്ചായിരുന്നു ആകാശിന്റെയും ശ്ലോകയുടെയും വിവാഹനിശ്ചയം. 

MORE IN ENTERTAINMENT
SHOW MORE