താരാഗണം ഒഴുകിയെത്തി; ആഢംബരം ഇഷ അംബാനിയുടെ വിവാഹനിശ്ചയം; ചിത്രങ്ങൾ, വിഡിയോ

celeb-wedd
SHARE

മുകേഷ് അംബാനിയുടെ മകൾ ഇഷാ അംബാനിയുടെ മോതിരംമാറൽചടങ്ങുകൾ ഇറ്റലിയിൽ നടക്കുകയാണ്.  അതിസമ്പന്നരുടെ വിശ്രമകേന്ദ്രമായ ലേക് കോമോയിലെ ആഢംബര വില്ലയിലാണ് ചടങ്ങുകൾ നടക്കുന്നത്. മൂന്നു ദിവസമായിട്ടാണ് ചടങ്ങുകൾ. ഇന്നലെ രാത്രിയായിരുന്നു മോതിരംമാറൽ ചടങ്ങ്. പിരാൾ ഗ്രൂപ്പ് ഉടമ അജയ് പിരമളിന്റെ മകൻ ആനന്ദ് പിരമൾ ആണ് വരൻ.

ഇറ്റലിയിലേക്ക് ചടങ്ങിനായി എത്തിയത് സെലിബ്രിറ്റികൾ അടക്കമുള്ള പ്രമുഖരാണ്. താരങ്ങൾ ചടങ്ങിലെത്തുന്നതിന്റെ ചിത്രങ്ങളും വിഡിയോയും ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഷാരൂഖ് ഖാൻ, ആമിർ ഖാൻ, കരൺ ജോഹർ, അനിൽ കപൂർ, പ്രിയങ്ക ചോപ്ര,  ആലിയ ഭട്ട്, സോനം കപൂർ, ജാൻവി കപൂർ, ഖുഷി കപൂർ തുടങ്ങി വൻ താരനിരയാണ് ഇറ്റലിയിൽ എത്തിയിരിക്കുന്നത്. പ്രിയങ്ക ചോപ്ര നിക് ജൊനാസിനൊപ്പമാണ് ചടങ്ങിന് എത്തിയത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ താരം പങ്കുവച്ചു. 

ഇന്നലെ ഉച്ചഭക്ഷണത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.  ഉച്ചഭക്ഷണത്തിനുശേഷം പിരിഞ്ഞ വിരുന്നുകാര്‍ അത്താഴത്തിനായി വീണ്ടും ചേർന്നു. അപ്പോഴാണ് മോതിരം കൈമാറല്‍ ചടങ്ങ് നടന്നത്. ഈ അത്താഴവിരുന്നിന് ‘ലവ് ആന്‍ഡ് ബ്യൂട്ടിഫുള്‍’ എന്നാണ് പേരിട്ടിരുന്നത്. ഇന്ന് ഡാന്‍സ് നൈറ്റാണ്.  ബ്യൂട്ടിഫുള്‍ ഫെയര്‍ ഇറ്റലി എന്നാണ് പേര്. മുഴുവനായും ഇറ്റാലിയന്‍ ശൈലിയിലായിരിക്കും ഈ ചടങ്ങുകള്‍. ഇറ്റാലിയന്‍ വിഭവങ്ങള്‍ മാത്രമായിരിക്കും വിളമ്പുക. ഇന്ന് അതിഥികള്‍ അണിയേണ്ടത് കോക്ടെയ്‌ല്‍ പാര്‍ട്ടിക്ക് അണിയുന്നതരം വസ്ത്രങ്ങളായിരിക്കും.

നാളെ അവസാനദിനം ഉച്ചഭക്ഷണം ആണ് ഒരുക്കിയിരിക്കുന്നത്. മുകേഷ് അംബാനിയും നിതാ അംബാനിയുമാണ് ഈ ചടങ്ങിന് നേതൃത്വം നല്‍കുന്നത്. ലേക്ക് കോമോയോടും ചടങ്ങുകളോടും വിടപറയുന്നദിനമാണിത്. എംബിഎ ബിരുദധാരികളായ ഇഷാ അംബാനിയും അജയ് പിരമളും ഈ വര്‍ഷം മേയില്‍ മഹാബലേശ്വരത്തെ അംബലത്തില്‍ വച്ചാണ് വിവാഹവാഗ്ദാനം ചെയ്തത്. പിരമള്‍ സ്വാസ്ഥ്യ എന്ന ഹെല്‍ത്ത്കെയര്‍ കമ്പനിയാണ് അജയ് നടത്തുന്നത്.

MORE IN ENTERTAINMENT
SHOW MORE