അഭിമന്യു ആകാൻ മിനോൺ; അച്ഛനായി ഇന്ദ്രൻസ്‌; നാന്‍ പെറ്റ മകൻ വെള്ളിത്തിരയിലേക്ക്

abhimanyu-film
SHARE

മഹാരാജാസ് കോളജില്‍ കുത്തേറ്റു മരിച്ച എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ ജീവിതം അഭ്രപാളിയിലേക്ക്. നാന്‍ പെറ്റ മകന്‍ എന്ന പേരിലുള്ള സിനിമ നിര്‍മിക്കുന്നത് റെഡ്സ്റ്റാര്‍ ഫിലിംസാണ്. സിനിമയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സിപിഎം പൊളിറ്റ് ബ്യൂറോയംഗം എം.എ.ബേബി നിര്‍വഹിച്ചു.

അഭിമന്യുവിന്റെ അഛന്റേയും അമ്മയുടെയും സാന്നിധ്യത്തിലായിരുന്നു സിനിമാപ്രഖ്യാപനം. അഭിമന്യുവിന്റെ ആവേശഭരിത ജീവിതത്തിനു അഭ്രപാളിയില്‍ ചാരുതയേകുന്നത് മിനോണാണ്.  അഛനായെത്തുന്നത് ഇന്ദ്രന്‍സും. 

എം.എ ബേബിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്

നിറകണ്ണുകളോടെ ചടങ്ങിന് സാക്ഷിയായ അഭിമന്യുവിന്റെ മാതാപിതാക്കള്‍,ആശ്വാസ വാക്കുകളുമായി അടുത്തെത്തിയവര്‍ക്കു മുന്നില്‍ കണ്ണീര്‍ക്കടലായി

MORE IN ENTERTAINMENT
SHOW MORE