‘ഗ്രേറ്റ് ഫാദറി’ലെ മമ്മൂട്ടിയുടെ ബ്ലാക്ക് ബീസ്റ്റില്‍ ടൊവീനോയുടെ കുതിപ്പ്, വിഡിയോ

mammootty-tovino-car
SHARE

താരങ്ങളെ പോലെ തന്നെ ആരാധകർക്ക് ഏറെ ഇഷ്ടമാണ് ചില ചിത്രങ്ങളിൽ അവർ ഉപയോഗിച്ച വാഹനങ്ങളും. മമ്മൂട്ടി ചിത്രം ഗ്രേറ്റ്ഫാദറിലെ ‌ബ്ലാക്ക് ബീസ്റ്റിനെ അത്ര പെട്ടെന്ന് ആരും മറക്കില്ല. മാസും ക്ലാസുമായ ആ വരവിന് അതായിരുന്നു ബെസ്റ്റ് എന്ന് പടം കണ്ടവർ‌ക്ക് മനസിലാകും. അത്രത്തോളം ആ വാഹനം ആ ചിത്രത്തിൽ പ്രധാനപ്പെട്ടതായി. ഡേവിഡ് നൈനാന്റെ ബ്ലാക്ക് ബീസ്റ്റിൽ ഒരു കൈ പരീക്ഷിക്കുകയാണ് മലയാളത്തിലെ യുവ താരം ടൊവിനോ.

ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രം തീവണ്ടിയുടെ ലോക്കേഷനുകളിലൊന്നായ കോഴിക്കോടിലെ തിക്കൊടി ഡ്രൈവ് ഇൻ ബീച്ചിലൂടെ പജീറോ ഓടിക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.  തീവണ്ടിയുടെ ഫെയ്സ്ബുക്ക് പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ നായിക സംയുക്ത മേനോനാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

ടൊവിനൊയുടെ ഏറ്റവും വലിയ ഹിറ്റ് ചിത്രമാകാനുള്ള കുതിപ്പിലാണ് തീവണ്ടി. നവാഗതനായ ഫെല്ലിനിയാണ് ചിത്രത്തിന്റെ സംവിധാനം. ടൊവിനോയ്ക്കു പുറമെ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പ്, സുരഭി ലക്ഷ്മി, സുധീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് സിനിമാസ് ആണ് നിർമാണം.

MORE IN ENTERTAINMENT
SHOW MORE