അവന്റെ ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിലൊന്ന് നിറവേറിയ സന്തോഷത്തിലാണ് ആ കുഞ്ഞ് ആരാധകനെ സൂര്യ യാത്രയാക്കിയത്. ജീവിതത്തിന്റെ പ്രതിസന്ധികൾക്കിടയിലും അവന്റെ കടുത്ത ആരാധനയാണ് സൂര്യയെ അവന്റെ മുന്നിലെത്തിച്ചത്. ഒപ്പം ആത്മാര്‍ഥമായി ആഗ്രഹിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ലെന്ന ഉപദേശവും നല്‍കിയാണ് സൂര്യ തന്റെ കുഞ്ഞ് ആരാധകനെ യാത്രയാക്കിയത്.
തേനി ജില്ലയിലെ ദിനേശ് സൂര്യയുടെ കടുത്ത ആരാധകനാണ്. ശരീര വൈകല്യം തളര്‍ത്താത്ത ദിനേശിന് ലോകം അറിയുന്ന ഒരു പെയിന്ററാകണമെന്ന് ആണ് ആഗ്രഹം. സൂര്യയെ നേരിട്ടു കാണുകയെന്നതായിരുന്നു മറ്റൊരു സ്വപ്നം. ആഗ്രഹം പോലെ കുഞ്ഞ് ആരാധകന് സൂര്യയെ കാണാൻ അവസരവും ലഭിച്ചു.
സൂര്യ മാത്രമല്ല അച്ഛൻ ശിവകുമാറും സഹോദരൻ കാര്‍ത്തിയും ദിനേശുമായുള്ള സൂര്യയുടെ കൂടിക്കാഴ്ചയ്ക്ക് സാക്ഷിയായി. ആത്മാര്‍ഥമായി എന്ത് ചിന്തിക്കുന്നുവോ, സ്വപ്നം കാണുന്നുവോ അത് നടക്കുമെന്നും വലിയ വലിയ സ്വപ്നങ്ങള്‍ കണ്ട് മൂന്നേറാനും സൂര്യ ദിനേശിനോട് പറഞ്ഞു.