ട്രോളുകൾ ഏറ്റില്ല; മമ്മൂട്ടിച്ചിത്രത്തിന് ‘ഉണ്ട’യെന്ന് തന്നെ പേര്, ചോരച്ചാലിലെ പൊലീസ് കഥ

mammootty-new-poster
SHARE

പേരിലെ വ്യത്യസ്ഥത കൊണ്ടും കൗതുകം കൊണ്ടും എല്ലാവരെയും ആകർഷിച്ചിരിക്കുകയാണ് പുതിയ മമ്മൂട്ടി ചിത്രം.  ‘ഉണ്ട’ എന്നാണ് പുതിയ സിനിമയുടെ പേര്. അനുരാഗ കരിക്കിൻ വെള്ളം ഒരുക്കിയ ഖാലിദ് റഹ്മാനാണ് സിനിമയുടെ സംവിധാനം. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി തന്നെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തിറക്കി.

സിനിമയുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും. മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ലൊക്കേഷൻ കണ്ണൂർ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലാണ്. സിനിമ നിർമിക്കുന്നത് കൃഷ്ണൻ സേതുകുമാർ. ഹർഷാദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം. 

മാവോയിസ്റ്റ് മേഖലകളിലേക്ക് തിരഞ്ഞെടുപ്പ് ജോലിയ്ക്ക് പോകുന്ന പൊലീസുകാരന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. മുൻപ് സിനിമയുടെ പേര് പുറത്തുവന്നപ്പോൾ ട്രോളുകൾ നിറഞ്ഞിരുന്നു. പിന്നാലെ പേര് മാറ്റുമെന്ന സൂചനകൾ പുറത്തുവന്നെങ്കിലും അതുണ്ടായില്ല.

MORE IN ENTERTAINMENT
SHOW MORE