‘അഡാര്‍ ലവി’ലെ പാട്ടിന് ഡിസ്‌‌ലൈക്ക് പെരുമഴ; ട്രോള്‍: യു ട്യൂബ് ട്രെന്‍ഡിങ്ങില്‍ നമ്പര്‍ വണ്‍: വിഡിയോ

priya-warreir-adar-love3
SHARE

ഡിസ്‌ലൈക്ക് പെരുമഴയിലും ട്രോളിലും മുങ്ങി ‘ഒരു അഡാര്‍ ലവി’ലെ പുതിയ ഗാനം. ഡിസ്‌ലൈക്ക് പ്രവാഹത്തിലും യു ട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതായി ഗാനം. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം രണ്ടുലക്ഷത്തി ഇരുപതിനായിരത്തിലധികം ഡിസ്‌ലൈക്കാണു ഗാനത്തിന് ലഭിച്ചത്.  ചിത്രത്തിലെ 'ഫ്രീക്ക് പെണ്ണെ' എന്ന ഗാനമാണു ഇന്നലെ വൈകിട്ട് യുട്യൂബിൽ റിലീസ് ചെയ്തത്. 

 മണിക്കൂറുകൾക്കുള്ളിൽ തന്നെ12 ലക്ഷത്തിലധികം ആളുകൾ ഗാനം യുട്യൂബിൽ കണ്ടു. ഗാനത്തിലെ വരികളും സംഗീതവും നൃത്തവുമെല്ലാം ഗാനത്തിന് ഡിസ്‌ലൈക്ക് കൂടാൻ കാരണമായിട്ടുണ്ടെന്നാണ് വിമര്‍ശകരുടെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. നവാഗതരായ സത്യജിത്ത്, നീതു നടുവത്ത് എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്.  സത്യജിത്തിന്റെ തന്നെയാണു വരികൾ. ഷാൻ റഹ്മാന്റേതാണു സംഗീതം.   

പ്രിയാ വാര്യരുടെ കണ്ണിറുക്കലിലൂടെയാണ് അഡാർലവ് എന്നചിത്രം ജനശ്രദ്ധയാകർഷിക്കുന്നത്. പുതുമുഖങ്ങളെ അണി നിരത്തി ഒമർലുലു ഒരുക്കുന്ന ചിത്രമാണു ഒരു അഡാറ് ലവ്. പ്രിയ പ്രകാശ് വാര്യർ, റോഷൻ അബ്ദുൾ, നൂറിൻ ഷരീഫ് എന്നിവാണു ഗാനരംഗങ്ങളിൽ എത്തുന്നത്. ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിനെതിരെ നേരത്തെ വലിയ കയ്യടികളും വിമർശനങ്ങളും ഉയർന്നിരുന്നു.

പാട്ട് പ്രമേയമാക്കി നിരവധി ട്രോളുകളും എത്തിക്കഴിഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE