കാവ്യ ചാക്കോച്ചന്റെ കടുത്ത ആരാധിക; പേടിപ്പിച്ച് ദിലീപ്; ഓര്‍ത്തെടുത്ത് ലാല്‍ജോസ്, വിഡിയോ

kavya-dileep
SHARE

‘ചന്ദ്രനുദിക്കുന്ന ദിക്കിൽ' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം. കാവ്യ അന്ന് ഒൻപതാം ക്ലാസിൽ നിന്നു പത്തിലേയ്ക്ക് ജയിച്ചിട്ടേ ഒള്ളൂ. ഞങ്ങളെല്ലാം ഒന്നിച്ച് കൂടിയിരിക്കുന്ന ഇടവേളയുടെ സമയത്ത് ഞാൻ കാവ്യയോട് വെറുതേ ചോദിച്ചു ഏറ്റവും ഇഷ്ടമുള്ള നായകനാരാ? ചോദ്യം കേട്ടതും ദിലീപ് തന്റെ പേര് ഇപ്പൊൾ പറയും എന്ന രീതിയിൽ മുമ്പിൽ ഇരിക്കുകയാണ്...’

സംവിധായകന്‍ ലാല്‍ജോസിന്‍റേതാണ് വാക്കുകള്‍. കുഞ്ചാക്കോ ബോബനായിരുന്നു അന്ന് കാവ്യാ മാധവന്റെ ഇഷ്ടതാരം. മഴവിൽ മനോരമയുടെ നായികാനായകൻ എന്ന പരിപാടിയിലാണ് ലാൽജോസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യം കാവ്യ പറയുന്നത് ചന്ദ്രനുദിക്കുന്ന സിനിമയുടെ സെറ്റിൽ വച്ചാണ്.  

ചോദ്യത്തിന് പിന്നാലെ കാവ്യ ഉടനടി പറഞ്ഞു ‘കുഞ്ചാക്കോ ബോബൻ’. ആ സമയത്ത് അനിയത്തിപ്രാവ് റിലീസ് ചെയ്ത് ചാക്കോച്ചൻ കത്തി നിൽക്കുന്ന സമയാണ്. നിറം സിനിമ റിലീസാകാൻ പോകുന്നു.

അന്നത്തേ ചെറിയ പെൺകുട്ടികൾ മുഴുവൻ‌ കുഞ്ചാക്കോ ബോബന്റെ ആരാധകരായിരിക്കുന്ന കാലം. 

കാവ്യയുടെ ഉത്തരം കേട്ട ദിലീപിന്റെ മറുപടി ഇങ്ങനെ, ‘ആദ്യത്തെ സിനിമയായതും പോര ഇവിടെ ഉളള ബുദ്ധിമുട്ടുകൾ മൊത്തം ഞാൻ അനുഭവിച്ചുകൊണ്ടും ഇരിക്കുന്നു, എന്നിട്ടും അവനെയാണല്ലേ നിനക്ക് ഇഷ്ടം. ഇനി ഞാൻ നിന്റെ കൂടെ അഭിനയിക്കില്ല, ഇവളെ മാറ്റിയേരെ.’ ഇങ്ങനെ പറഞ്ഞ് ദിലീപ് എഴുന്നേറ്റുപോയി.

കാവ്യ ഓർത്തു ദിലീപ് ഇതുവളരെ സീരിയസ് ആയി പറയുന്നതാണെന്ന്. അപ്പോൾ കാവ്യ, ദിലീപിനോട് പറഞ്ഞു, ‘അങ്ങനെയല്ല സിനിമയിൽ കാണാന്‍ ഇഷ്ടം കുഞ്ചാക്കോ ബോബനെയാ, പക്ഷേ നേരിട്ട് കാണാൻ ചേട്ടനെയാ ഇഷ്ടം.’–ലാൽ ജോസ് പറഞ്ഞു

കൂടെ അഭിനയിച്ചതിൽ ഏറ്റവും സുന്ദരമായ കണ്ണുകളുള്ള താരമാരെന്ന ചോദ്യത്തിന് സംവൃത സുനിൽ ഉത്തരം പറഞ്ഞതും കുഞ്ചാക്കോ ബോബന്റെ പേര് തന്നെയാണ്. 'ഇത് താൻ നേരത്തെ അറിഞ്ഞിരുന്നില്ലെന്നും അറിഞ്ഞിരുന്നെങ്കിൽ പൊക്കമൊന്നും ഒരു പ്രശ്നമല്ലായിരുന്നുവെന്നും' കുഞ്ചാക്കോ ബോബനും തമാശയായി സംവൃതയ്ക്ക് മറുപടി നൽകുന്നുണ്ട്.

MORE IN ENTERTAINMENT
SHOW MORE