'ആ കഥാപാത്രം ഇൻസ്പെക്ടര്‍ ബെൽറാമിലെ മമ്മൂട്ടിയെപ്പോലെ'; ആകാംക്ഷയേറ്റി ടൊവിനോയുടെ കൽക്കി

tovino-mammootty
SHARE

പുതിയ ചിത്രമായ കൽക്കിയിൽ കാക്കിക്കുപ്പയമണിഞ്ഞെത്തുകയാണ് ടൊവിനോ. ആദ്യമായി പൊലീസ് നായക വേഷത്തിലെത്തുന്ന കൽക്കിയുടെ പോസ്റ്റർ ടൊവിനോ തന്നെ ഷെയര്‍ ചെയ്തിരുന്നു.

കൽക്കിയിലെ ടൊവിനോയുടെ കഥാപാത്രം ഇൻസ്പെക്ടർ ബെൽറാമിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിനു സമാനമായിരിക്കുമെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് പ്രശോഭ് കൃഷ്ണ. ''സിനിമയിലുടനീളം പൊലീസ് വേഷത്തില്‍ തന്നെയായിരിക്കും ടൊവിനോയെ കാണുക. കേസന്വേഷണമല്ല സിനിമയുടെ പ്രമേയം. ഒരു സ്ഥലത്തു നടക്കുന്ന സംഭവങ്ങളാണ്'', ൈടംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തിൽ പ്രശോഭ് കൃഷ്ണ പറഞ്ഞു. 

സിനിമക്ക് കല്‍ക്കി എന്ന പേര് നൽകിയതിനെക്കുറിച്ച്: ''വിഷ്ണുവിൻറെ അവതാരമാണ് വിനാശത്തിൻറെ മുന്നോടിയായി പുരാണത്തിൽ അവതരിപ്പിക്കപ്പെടുന്ന കൽക്കി. ടൊവിനോയുടെ കഥാപാത്രവും ഈ പുരാണകഥാപാത്രവും തമ്മിൽ ചില സാമ്യങ്ങളുണ്ട്. 

പ്രശോഭ് കൃഷ്ണയും സുവിൻ കെ വര്‍ക്കിയും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. പ്രവീൺ പ്രഭാകരനാണ് സംവിധാനം. 

MORE IN ENTERTAINMENT
SHOW MORE