ആര്യക്ക് അറുപതാം പിറന്നാൾ ആശംസ; പിഷാരടി–ധർമ്മജൻ 'പാര' വിഡിയോ

arya-ramesh-dharmajan
SHARE

മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ. ആര്യയുടെ പിറന്നാളിന് സുഹൃത്തുക്കളായ രമേശ് പിഷാരടിയും ധർമ്മജനും ചേർന്ന് പങ്കുവെച്ച ഒരു വിഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. 

മിക്ക കോമഡി ഷോകളിലും ആര്യക്ക് പാര വെക്കാറുള്ള ഇവർ പിറന്നാളിനും ആര്യക്ക് എട്ടിന്റെ പണി തന്നെയാണ് കൊടുത്തത്. 

ഇരുവരും ചേർന്ന് ഹാപ്പി ബർത്ത്ഡേ പാടിയാണ് വിഡിയോ തുടങ്ങുന്നത്. ആര്യക്ക് 46 വയസ്സായത് ഞങ്ങളറിഞ്ഞു എന്ന് ധർമ്മജൻ. പിന്നാലെ അറുപതാം പിറന്നാൾ ആശംസ നേർന്ന് രമേശ് പിഷാരടി. 

വിഡിയോ ആര്യ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. അപ്രതീക്ഷിതമായി കിട്ടിയ സമ്മാനത്തിൽ സന്തോഷമുണ്ടെന്ന് ആര്യ കുറിച്ചു. 

MORE IN ENTERTAINMENT
SHOW MORE