സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് എങ്ങിനെ രക്ഷപെടാം‌ം; ടെക്കികളെ ഉപദേശിച്ച് പ്രിഥ്വിരാജ്

prithvi-tech-t
SHARE

ടെക്നോപാര്‍ക്കിലെത്തി ടെക്കികളെ ഉപദേശിച്ച് പ്രിഥ്വിരാജ്. സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് എങ്ങിനെ രക്ഷപെടാമെന്നതിന്റെ വഴികളായിരുന്നു താരത്തിന്റെ ഉപദേശം. സൈബര്‍ ക്രൈമുകളേക്കുറിച്ച് പൊലീസ് സംഘടിപ്പിക്കുന്ന കൊക്കൂണ്‍ സെമിനാറിന്റെ ഭാഗമായുള്ള പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

ടെക്കികളുടെ ലോകത്തേക്ക് പതിവില്‍ നിന്ന് വ്യത്യസ്തമായി മുണ്ടുടുത്താണ് പ്രിഥ്വിരാജ് എത്തിയത്. പക്ഷെ സൈബര്‍ ലോകത്തെ മാറ്റങ്ങളേക്കുറിച്ചുള്ള പ്രസംഗത്തില്‍ താരം അല്‍പം പോലും പഴഞ്ചനായില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോബിന്‍ഹുഡ് എന്ന സിനിമയില്‍‌ എ.ടി.എം മോഷണത്തേക്കുറിച്ച് അവതരിപ്പിച്ചപ്പോള്‍ അതിനെ ഭൂരിഭാഗം പേരും എതിര്‍ത്തിരുന്നൂ. ഇപ്പോള്‍ അത് യാഥാര്‍ഥ്യമായതാണ് സൈബര്‍ ക്രൈമിന്റെ വേഗതയ്ക്ക് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.

സിനിമാ തിരക്കിനിടയിലും പൊലീസിന്റെ പരിപാടിക്ക് സമയം കണ്ടെത്തിയതിന്റെ കാരണം തമാശരൂപത്തില്‍ താരം ഇങ്ങിനെ പറഞ്ഞു.

സൈബര്‍ സുരക്ഷയുടെ വിവിധ വശങ്ങള്‍ രാജ്യാന്തര വിധഗ്ധരുടെ പങ്കാളിത്തതോടെ ചര്‍ച്ച ചെയ്യുന്ന സെമിനാറാണ് കൊക്കൂണ്‍. ഒക്ടോബര്‍ 5,6 തീയതികളില്‍ കൊച്ചിയില്‍ നടക്കും. ഐ.ജി മനോജ് എബ്രഹാം, ഡി.ഐ.ജിമാരായ പി.പ്രകാശ്, കെ.ഷെഫിന്‍ അഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

MORE IN ENTERTAINMENT
SHOW MORE