ബോളിവുഡ് സുന്ദരിക്ക് മമ്മൂട്ടിക്കൊപ്പം അഭിനയിക്കണം; പക്ഷേ ലിസ്റ്റിൽ ഒന്നാമൻ ദുൽഖർ

flora-saini-mamooty
SHARE

മലയാളത്തിന്റെ സൗന്ദര്യമാണ് മമ്മൂട്ടി. പതിറ്റാണ്ടുകള്‍ക്കിപ്പുറവും മമ്മൂട്ടിയുടെ സൗകുമാര്യവും മെയ്‌വഴക്കവും അഭിനയപാടവുമെല്ലാം മറ്റുഭാഷകളിലെ സൂപ്പർതാരങ്ങളെ പോലും മോഹിപ്പിക്കുന്നതാണ്. മലയാളത്തിൽ നിന്നും സൗത്ത് ഇന്ത്യയിലും ബോളിവുഡിലുമൊക്കെ ചുവട് ഉറപ്പിച്ച ദുൽക്കറിനും ആരാധകരുടെ കാര്യത്തിൽ യാതൊരു പഞ്ഞമില്ല. 

ദുൽഖർ സൽമാനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം പങ്കുവെച്ച് രംഗത്തു വന്നിരിക്കുകയാണ് ബോളിവുഡ് താരം ഫ്‌ളോറ സൈനി. ബോളിവുഡ് ഹൊറര്‍ ചിത്രമായ ‘സ്ത്രീ’യില്‍ പ്രേതത്തിന്റെ റോളില്‍ അഭിനയിച്ച നടിയാണ് ഫ്‌ളോറ സൈനി. മമ്മൂട്ടിക്കും ദുൽഖറിനുമൊപ്പം അഭിനയിക്കണം എന്നാൽ ലിസ്റ്റിൽ ഒന്നാം സ്ഥാനം ദുൽഖർ സൽമാനാണെന്നും ഏറ്റവും പുതിയ അഭിമുഖത്തിൽ ഫ്ളോറ സൈനി പറഞ്ഞു.

കർവാൻ കണ്ടപ്പോൾ മുതലാണ് താൻ ദുൽഖറിന്റെ കട്ടഫാനായി മാറിയതെന്നും ഫ്ളോറ സൈനി പറയുന്നു. മലയാളത്തിൽ അവസരങ്ങൾ ലഭിക്കാത്തതു കൊണ്ട് മാത്രമാണ് അഭിനയിക്കാത്തത്. മികച്ച അവസരങ്ങൾ വന്നാൽ തീർച്ചയായും അഭിനയിക്കും ഫ്ളോറ സൈനി പറഞ്ഞു. ബോളിവുഡ് ഹൊറര്‍ ചിത്രമായ ‘സ്ത്രീ’യില്‍ പ്രേതത്തിന്റെ റോളില്‍ അഭിനയിച്ച നടിയാണ് ഫ്‌ളോറ സൈനി. രാജ്കുമാറും ശ്രദ്ധ കപൂറുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

പ്രേക്ഷകരുടെ പ്രശംസകളേറ്റുവാങ്ങി മുന്നോട്ട് കുതിയ്ക്കുകയാണ് ഈ ചിത്രം. ‘സ്ത്രീ’ ബോളിവുഡിലെ ഈ വര്‍ഷത്തെ വലിയ ഹിറ്റുകളില്‍ ഒന്നാണ്. അതിലെ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച ഫ്‌ളോറ സൈനി മറാത്തി ചിത്രമായ ‘പരീ ഹൂം മേം’ എന്ന സിനിമയിലും വേഷമിട്ടിട്ടുണ്ട്.

MORE IN ENTERTAINMENT
SHOW MORE