1000 രൂപ ശമ്പളത്തിന് ഏൽപ്പിച്ച ജോലി പൂർത്തിയാക്കി; വീണ്ടും 'തല'; കയ്യടി

ajith-thala-job
SHARE

വ്യക്തിത്വവും വിനയവുമാണ് സൂപ്പർതാരം അജിത്കുമാർ എന്ന ‘തല’യെ വേറിട്ടുനിർത്തുന്നത്. മറ്റുള്ളവരോട് പ്രകടിപ്പിക്കുന്ന എളിമയും സ്നേഹവും അജിത്തിനെ ഏവരുടെയും പ്രിയതാരമാക്കി മാറ്റുന്നു. 

കഴിഞ്ഞ കുറച്ച് മാസങ്ങളായി സിനിമയുടെ തിരക്കൊക്കെ മാറ്റിവച്ച് മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എംഐടി) വിദ്യാർഥികൾക്കൊപ്പമായിരുന്നു അജിത്ത്.

വിദേശത്ത് നടക്കുന്ന മെഡിക്കല്‍ എക്‌സ്പ്രസ് 2018 ന്റെ യുഎവി (ഡ്രോൺ) ചലഞ്ചില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്ന എംഐടി വിദ്യാര്‍ത്ഥികള്‍ക്ക് യുഎവി നിർമിക്കാന്‍ വേണ്ട മാർഗനിര്‍ദ്ദേശം നല്‍കുകയെന്ന ജോലിയിലായിരുന്നു അദ്ദേഹം. ഈ മാസം ആസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡില്‍ ആണ് മത്സരം. ഇന്ത്യയിൽ നിന്നും ഇതിൽ മത്സരിക്കുന്ന ഏക ടീം കൂടിയാണ് അജിത്തിന്റെ നേതൃത്വത്തിലുളള ‘ദക്ഷ’.

ഹെലികോപ്റ്റര്‍ ടെസ്റ്റ് പൈലറ്റ് , യുഎവി (അൺമാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍) സിസ്റ്റം അഡ്വൈസര്‍ എന്നീ പദവികളാണ് അജിത്തിനായി എംഐടി അധികൃതര്‍ നല്‍കിയത്. ഓരോ വിസിറ്റിനും 1000 രൂപ ശമ്പളവും നിശ്ചയിച്ചു. എന്നാല്‍, ഈ പണവും എംഐടിയിലെ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി നല്‍കുകയാണ് താരം ചെയ്തത്

കഴിഞ്ഞ മെയ് മാസം മുതൽ അദ്ദേഹം ഈ പ്രോജക്ടിൽ ടീമിനൊപ്പമുണ്ട്. കോളജിൽ നേരിട്ടെത്തിയാണ് വിദ്യാർഥികൾക്ക് നിർദേശം നൽകിയിരുന്നത്.

സാങ്കേതിക വിദ്യകളുടെ പുത്തൻ വഴികൾ ഏറെ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന് റേസിങും ഫോട്ടോഗ്രഫിയും മാത്രമല്ല എയർനോട്ടിക്കൽ വിഭാഗത്തിലും കമ്പമുണ്ട്. സ്‌കൂള്‍കാലം മുതല്‍ തന്നെ എയ്‌റോ മോഡലിങിലും തല്‍പ്പരനാണ്. റിമോട്ട് കണ്‍ട്രോള്‍ വെഹിക്കുകളുകളുടെ ഡിസൈനിങും ഓപ്പറേഷനും പാഷനായി കൊണ്ടു നടക്കുന്ന അജിതിനെ തന്നെ എം ഐടി ‘ദക്ഷ’ ടീമിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാനായി മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) അധികൃതര്‍ നിയമിക്കുകയായിരുന്നു

ദക്ഷ’ ടീമും അജിത്തും ചേര്‍ന്നൊരുക്കിയ യുഎവി ലോഞ്ചിങിന് തയാറായിരിക്കുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ എംഐടിയില്‍ നിന്നും പുറത്തുവരുന്നത്. പരീക്ഷണ പറത്തൽ നടത്തുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്

ഒരു ലാബില്‍ നിന്നും പുറപ്പെടുന്ന ഡ്രോണ്‍ 30 കിലോമീറ്ററോളം പറന്ന് ഉള്‍പ്രദേശങ്ങളിലോ ദുരന്തത്തിലോ അകപ്പെട്ടു പോയ ഒരു രോഗിയുടെ രക്ത സാംപിൾ ശേഖരിച്ച് തിരിച്ചെത്തണം. യുഎവി ചലഞ്ചു പ്രകാരം മത്സരത്തില്‍ പങ്കെടുക്കുന്ന ഡ്രോണുകള്‍ക്ക് മുന്നിലുള്ള ടാസ്‌ക് ഇതാണ്. ആ ചലഞ്ച് ഏറ്റെടുക്കാന്‍ ശേഷിയുള്ള ഡ്രോണുകളാണ് ഇപ്പോള്‍ അജിതിന്റെ നേതൃത്വത്തില്‍ ദക്ഷ ടീം നിർമിച്ചിരിക്കുന്നത്.

എന്നാൽ അത് ഏത് രീതിയിലാകും ഉപയോഗിക്കുക എന്നതാകും ടീമിന്റെ വെല്ലുവിളി. ‘തല’ അജിത്ത് കുമാറിന്റെ ബുദ്ധിയിൽ മെഡിക്കല്‍ എക്‌സ്പ്രസ് 2018 ല്‍ വിജയിക്കാനാകുമെന്ന വിശ്വാസത്തിലാണ് എംഐടി. ഏകദേശം 75000 ഡോളറാണ് വിജയികൾക്ക് സമ്മാനമായി ലഭിക്കുന്നത്.

ചിത്രീകരണം പുരോഗമിക്കുന്ന ‘വിശ്വാസം’ എന്ന സിനിമയുടെ സെറ്റിൽ നിന്നാണ് വിദ്യാർഥികൾക്കായി അജിത്ത് ഓടിയെത്തിയിരുന്നത്. ഡ്രോണിന്റെ പരീക്ഷണ പറക്കലും വിജയമായിരുന്നു.

MORE IN ENTERTAINMENT
SHOW MORE