ഇങ്ങനെയാണ് ഐശ്വര്യ മകളെ വളർത്തുന്നത്; പ്രശംസിച്ച് അഭിഷേക്

aradhya
SHARE

ജനിച്ചപ്പോൾ മുതൽ ക്യാമറക്കണ്ണുകൾ വിടാതെ പിന്തുടരാറുണ്ട് ഐശ്വര്യാ റായിയുടെയും അഭിഷേക് ബച്ചൻറെയും മകൾ ആരാധ്യ ബച്ചനെ. ഐശ്വര്യ എവിടെപ്പോയാലും മകളെ ഒപ്പം കൂട്ടാറുമുണ്ട്. ഇരുവരുടേയും ചിത്രങ്ങൾ വൈറലാകാറുമുണ്ട്. 

എന്നാൽ മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയുമൊക്കെ ഇത്രയും പ്രശസ്തരാണെന്നുള്ള കാര്യം ആരാധ്യക്ക് അറിയില്ലെന്നാണ് അഭിഷേക് പറയുന്നത്. മകളെ നന്നായി വളർത്തുന്നതിൻറെ ക്രെഡിറ്റ് അഭിഷേക് നൽകുന്നത് ഭാര്യക്കാണ്.

''വിനയമെന്ന ഗുണം ആരാധ്യയെ പഠിപ്പിച്ചത് ഐശ്വര്യയാണ്. സാധാരണമായ ഒരു ബാല്യം തന്നെയാണ് അവൾക്കു കൊടുക്കുന്നത്'', അഭിഷേക് പറയുന്നു. 

തങ്ങൾ അഭിനേതാക്കളാണെന്നും മുത്തച്ഛനും മുത്തശ്ശിയും പാർലമെൻറിൽ പോകുന്നുണ്ടെന്നുമൊക്കെ അവള്‍ക്കറിയാം. പക്ഷേ അതെന്തിനാണെന്നൊന്നും അവള്‍ക്ക് അറിയില്ലെന്നും അഭിഷേക് കൂട്ടിച്ചേർക്കുന്നു. 

MORE IN ENTERTAINMENT
SHOW MORE