സച്ചിനെ ഉന്നമിട്ട് ശ്രീറെഡ്ഢി; ചാർമിയുമായി ചേര്‍ത്ത് ആരോപണം, വിവാദം, രോഷം

sachin-charmi
SHARE

സിനിമാരംഗത്തെ പ്രമുഖർക്കെതിരെ ലൈംഗിക ആരോപണങ്ങളുമായി രംഗത്തെത്തി തലക്കെട്ടുകള്‍ നേടിയ നടി ശ്രീറെഡ്ഢി പുതിയ വിവാദ വെളിപ്പെടുത്തലുമായി രംഗത്ത്. ഇത്തവണ ശ്രീ റെഡ്ഡി ഉന്നം വച്ചത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറെയാണ്. ഞെട്ടിപ്പിക്കുന്ന ആരോപണവുമായാണ് ശ്രീറെഡ്ഢി എത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണ് ഈ വെളിപ്പെടുത്തല്‍ ഉയര്‍ത്തിയിരിക്കുന്നത്. 

'സച്ചിൻ തെൻഡുൽക്കാരൻ എന്ന റൊമാന്റിക്കായ വ്യക്തി ഹൈദരാബാദിൽ വന്ന സമയത്ത് ചാർമിങ് സുന്ദരിയുമായി പ്രണയത്തിലായി...ഇതിന് മധ്യസ്ഥത നിന്നത് ഉന്നതനായ ചാമുണ്ഡേശ്വർ സ്വാമിയും...മഹാന്മാരായ വ്യക്തികൾക്ക് നന്നായി കളിക്കാനറിയാം..ഞാനുദ്ദേശിച്ചത് നന്നായി പ്രണയിക്കാൻ അറിയാമെന്നാണ്.' ഇതാണ് ശ്രീറെഡ്ഢി ഫെയ്സ്ബുക്കിൽ കുറിച്ചത്. 

സച്ചിന്‍ തെൻഡുല്‍ക്കര്‍ എന്ന പേരിന് പകരം തെൻഡുല്‍ക്കാരന്‍ എന്നാണ് ശ്രീറെഡ്ഢി ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ ചാർമിങ് സുന്ദരി എന്ന് പറഞ്ഞിരിക്കുന്നത് തെന്നിന്ത്യന്‍ നടി ചാർമിയെ ആണന്നും ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ക്രിക്കറ്റ് താരം ചാമുണ്ഡേശ്വർ നാഥിനെയാണ് ചാമുണ്ഡേശ്വര സ്വാമി എന്ന് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി സച്ചിന്‍ ഹൈദരാബാദില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഈ ചടങ്ങിൽ ചാർമിയും ചാമുണ്ഡേശ്വർ നാഥും പങ്കെടുത്തിരുന്നു. 

ഇതുവരെ ശ്രീറെഡ്ഢി നടത്തിയ ആരോപണങ്ങളെക്കാള്‍ വലിയ പ്രതികരണമാണ് പുതിയ പോസ്റ്റ് ഉണ്ടാക്കിയിരിക്കുന്നത്. തെൻ‍ഡുൽക്കറെ വെറുതെ ഇത്തരം ആരോപണങ്ങളിലേക്ക് വലിച്ചിഴയ്ക്കേണ്ട എന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണം. നേരത്തെ നടന്മാരായ നാനി, രാഘവ ലോറന്‍സ്, ശ്രീകാന്ത്, സംവിധായകരായ മുരുഗദോസ്, സുന്ദര്‍ സി തുടങ്ങിയവർക്കെതിരെ കടുത്ത ലൈംഗിക ആരോപണങ്ങളുമായി ശ്രീറെഡ്ഢി എത്തിയരുന്നു. സിനിമയിലെ കാസ്റ്റിങ് കൗച്ചിനെതിരെ പൊതു റോഡിൽ വസ്ത്രമഴിച്ച് പ്രതിഷേധിച്ചും ശ്രീറെഡ്ഢി വാർത്തകളിൽ ഇടം നേടിയിരുന്നു. 

MORE IN ENTERTAINMENT
SHOW MORE