ആനിമേഷന്‍ ഗ്രാഫിക്സിന് പ്രാധാന്യം നല്‍കി യുവാക്കളുടെ ഹ്രസ്വചിത്രം

animation-short-film-t
SHARE

ആനിമേഷന്‍ ഗ്രാഫിക്സിന് പ്രാധാന്യം നല്‍കി യുവാക്കളുടെ കൂട്ടായ്മയില്‍ ഹ്രസ്വചിത്രം പുറത്തിറക്കി. വില്ലനെ തോല്‍പിക്കാന്‍ മജിഷ്യന്‍ ഒരു ഹീറോയെ സൃഷ്ടിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. 

നാല്‍പത്തിയഞ്ചു മിനിറ്റു ദൈര്‍ഘ്യമുള്ളതാണ് ചിത്രം. പേര് കല്‍ക്കി. 119 കഥാപാത്രങ്ങള്‍. ഭൂരിഭാഗം സീനുകളിലും ആനിമേഷന്‍ ഗ്രാഫിക്സ്. നഗരത്തില്‍ അക്രമം അഴിച്ചു വിടുന്ന വില്ലനെ തോല്‍പിക്കാന്‍ മജിഷ്യന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. അത്ഭുതസിദ്ധിയുള്ള മോതിരം കൈവശമുണ്ടെങ്കിലും മജിഷ്യന്‍ ഒരു യുവാവിനെ ഹീറോയായി സമൂഹത്തില്‍ അവതരിപ്പിക്കുകയാണ്. മാന്ത്രിക ശക്തി ഈ യുവാവിന് കൈമാറി വില്ലനെ തോല്‍പിക്കുന്നതാണ് പ്രമേയം. പട്ടാമ്പി സ്വദേശി ആനന്ദ് ബോധാണ് സംവിധാനം നിര്‍വഹിച്ചത്. ഹീറോയായും ആനന്ദ് വേഷമിടുന്നു. ഇതിനു പുറമെ, വിഷ്വല്‍ എഡിറ്റിങ്ങും നിര്‍വഹിച്ചു.

പുലിവാല്‍ മുരുകന്‍ എന്ന പേരില്‍ നേരത്തെ ഒരു ഹ്രസ്വചിത്രം ആനന്ദ് പുറത്തിറക്കിയിരുന്നു. ഹിറ്റ് ചിത്രം പുലിമുരുകനെ കേന്ദ്രീകരിച്ചായിരുന്നു ഈ ഹ്രസ്വചിത്രം. ചിത്രം കണ്ട് സാക്ഷാല്‍ മോഹന്‍ലാല്‍തന്നെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു. ഇതു രണ്ടാമത്തെ ഹ്രസ്വചിത്രമാണ് യൂ ട്യൂബ് വഴി റിലീസ് ചെയ്തത്.

MORE IN ENTERTAINMENT
SHOW MORE