മോനേ, ഇതെന്റെ റെയ്ബൻ ഗ്ലാസ്; സ്ഫടികം 2; മാസ്മറുപടിയുമായി ഭദ്രൻ

spadikam
SHARE

മോഹൻലാലിന്റെ മെഗാ ഹിറ്റായ സ്ഫടികത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത അത്ര സന്തോഷത്തോടെയല്ല ആരാധകർ സ്വീകരിച്ചത്. സ്ഫടികത്തിന് ഒരു രണ്ടാംഭാഗം വേണ്ടെന്ന അഭിപ്രായമാണ് ഭൂരിഭാഗംപേർക്കും. ഇപ്പോഴിതാ സ്ഫടികമൊരുക്കിയ സംവിധായകൻ ഭദ്രനും മറുപടി വ്യക്തമാക്കി രംഗത്ത്. 

'സ്ഫടികം ഒന്നേയുള്ളൂ. അതു സംഭവിച്ചു കഴിഞ്ഞു. മോനേ...ഇത് എന്റെ റെയ്ബാൻ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാൽ' എന്ന പഞ്ച് ഡയലോഗോടെയാണ് ഭദ്രൻ മറുപടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. 

മലയാളത്തിലെ യുവ സൂപ്പർ താരം നായകനാകുന്ന ചിത്രം 'യുവേർസ് ലൗ വിംഗ് ലി' എന്ന ചിത്രത്തിന് ശേഷം ബിജു ജെ കട്ടക്കൽ ആണ് സ്ഫടികം 2 തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ആട് തോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥയാണ് പുതിയ ചിത്രത്തിലൂടെ പറയുന്നത്. 

അതേസമയം ചിത്രത്തിൽ ബോളിവുഡ് താരം സണ്ണി ലിയോൺ ഒരു പ്രധാന വേഷത്തിൽ എത്തുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൽ സിൽക്ക് സ്മിത അവതരിപ്പിച്ച ലൈല എന്ന കഥാപാത്രത്തിന്റെ മകളായാണ് താരം ചിത്രത്തിലെത്തുന്നത്. ബിജു ജെ.കട്ടക്കൽ പ്രൊഡക്ഷൻസ് ഹോളിവുഡ് കമ്പനിയായ മൊമന്റം പിക്ച്ചർസുമായി ചേർന്ന് റ്റിന്റു അന്ന കട്ടക്കൽ ആണ് ചിത്രം നിർമിക്കുന്നത്.

എന്നാൽ ഇതിനെതിരെ മോഹൻലാൽ ആരാധകർ കടുത്ത വിമർശനവുമായിട്ടാണ് എത്തിയിരിക്കുന്നത്.  മോഹൻലാൽ അനശ്വരമാക്കിയ പഴയെ ആട് തോമയെ രണ്ടാം ഭാഗം എടുത്ത് നശിപ്പിക്കല്ലേയെന്ന് പറഞ്ഞാണ് ആരാധകർ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് കീഴെ കമന്റുകളുമായി രംഗത്ത് വന്നിട്ടുള്ളത്. 

MORE IN ENTERTAINMENT
SHOW MORE